വീഡിയോ ദൃശ്യം 
Entertainment

ഗായത്രിയായി പ്രിയ വാര്യർ, രഞ്ജിത് ശങ്കറിന്റെ '4 ഇയേഴ്സിൽ' നായിക; വിഡിയോ

കാമ്പസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സർജാനോ ഖാലിദും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 4 ഇയേഴ്സ് സിനിമയിൽ നായികയായി പ്രിയ വാര്യ‌ർ. ചിത്രത്തിലെ ​നായിക കഥാപാത്രമായ ​ഗായത്രി അരുൺകുമാറായാണ് താരം എത്തുന്നത്. ​ഗായത്രിയുടെ പ്രണയ കഥയാണ് ചിത്രം പറയുന്നത്. ​ഗായത്രിയായുള്ള പ്രിയയുടെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടു. 

കാമ്പസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സർജാനോ ഖാലിദും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജയസൂര്യയെ നായകനാക്കി ഒരുക്കിയ സണ്ണി സിനിമയ്ക്കുശേഷമുള്ള രഞ്ജിത്ത് ശങ്കറിന്റെ ചിത്രമാണ് ഇത്. ​ഒരു അ‍ഡാറ് ലവിന് ശേഷം പ്രിയ അഭിനയിക്കുന്ന മലയാളം സിനിമയാണിത്. 

ഗായത്രിയുടെയും വിശാലിന്റെയും കഥയാണ് 4 ഇയേഴ്‌സ് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രചനയും രഞ്ജിത് ശങ്കര്‍ തന്നെയാണ്. മധു നീലകണ്ഠനാണ് ഛായാഗ്രണം. ശങ്കര്‍ വര്‍മ്മ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ശബ്ദമശ്രണം താപ്‌സ് നായിക് ആണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടാണ് ഫോര്‍ ഇയേഴ്‌സ് അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും