ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിലെ ജാന്‍വിയുടെ മലയാളവും കേരളത്തെ അവതരിപ്പിച്ച രീതിയുമൊക്കെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. അതുപോലെ തന്നെ ചര്‍ച്ചയായതായിരുന്നു ചിത്രത്തിലെ പ്രിയ വാര്യരുടെ സാന്നിധ്യം. ഒരു സീനില്‍ മാത്രം വന്നു പോകുന്ന പ്രിയ വാര്യര്‍ക്ക് ഒരു ഡയലോഗ് പോലുമുണ്ടായിരുന്നില്ല.
പരം സുന്ദരിയില്‍ പ്രിയ വാര്യര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നുവെന്ന ട്രോളുകളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പരം സുന്ദരിയിലേത് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷമായിരുന്നില്ലെന്നും താനൊരു കഥാപാത്രമായി തന്നെ എത്തേണ്ടിയിരുന്ന സിനിമയാണ് പരം സുന്ദരിയെന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ സംസാരിക്കവെയാണ് പ്രിയ വാര്യര്‍ പരം സുന്ദരിയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
''ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകുന്നത് എന്തോ നാണക്കേട് പോലെയാണ് പ്രേക്ഷകര്‍ പറയുന്നത്. എനിക്കതില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നും തോന്നിയില്ല. പിന്നെ ഞാന്‍ അതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പോയതല്ല. കഥ പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്. ഞാന്‍ ആ സിനിമയുടെ ഭാഗമാകേണ്ടതായിരുന്നു. എന്നോട് പറഞ്ഞ നരേഷനും എന്റെ കഥാപാത്രവുമല്ല മനസിലായത് ആദ്യ ദിവസം ഷൂട്ടിന് ചെന്നപ്പോഴാണ്.'' താരം പറയുന്നു.
''ഒറ്റ ദിവസമേ ഷൂട്ടിന് പോയിട്ടുള്ളൂ. രണ്ടാമത്തെ ദിവസം പല കാരണങ്ങളാലും പിന്മാറിയതാണ്. പിന്മാറിയപ്പോള്‍ അവര്‍ പറഞ്ഞിരുന്നു ഇയാളെ വച്ച് ഫസ്റ്റ് ഡേ ഷൂട്ട് ചെയ്തത് ഉപയോഗിക്കുമെന്ന്. എന്നോട് പറഞ്ഞിരുന്നത് പോലെയല്ല നടക്കുന്നതെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്. അവരോട് കൂടുതല്‍ കമ്യൂണിക്കേഷന്‍ ആവശ്യപ്പെട്ടുവെങ്കിലും തന്നില്ല. അപ്പോള്‍ മാന്യമായി പിന്മാറി. പക്ഷെ നിന്റെ വിഷ്വല്‍ ഉപയോഗിക്കും, അത് നിനക്ക് നല്ലതായിരിക്കില്ല എന്ന് അവര്‍ ഒരു ഭീഷണി പോലെ പറഞ്ഞു. പക്ഷെ എന്ത് വന്നാലും നേരിടാന്‍ തയ്യാറായിരുന്നു ഞാന്‍'' എന്നാണ് പ്രിയ പറയുന്നത്.
''അവര്‍ പറഞ്ഞത് അതേപോലെ തന്നെ ചെയ്തു. ആ സീനിന്റെ ഒരാവശ്യവുമില്ലായിരുന്നു. എന്നിട്ടും അവരത് ഉപയോഗിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് പ്രിയ ഉണ്ടെന്നത് അവര്‍ പ്രൊപ്പഗേറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ അവര്‍ എനിക്ക് അങ്ങനൊരു പബ്ലിസിറ്റി തന്നുവെന്നേ ഞാന്‍ കരുതുന്നുള്ളൂ.'' എന്നും പ്രിയ വാര്യര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates