ഫോട്ടോ: ഫേയ്സ്ബുക്ക് 
Entertainment

പ്രിയദർശൻ ചിത്രത്തിൽ നായകനായി ഷെയിൻ നി​ഗം, ഒപ്പം ഷൈനും അർജുൻ അശോകനും; ഫോട്ടോ വൈറൽ

പുതുതലമുറയിൽപ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദർശൻ ഒരു ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾക്കു ശേഷം മലയാളത്തിലെ യുവതാരനിരയ്ക്കൊപ്പം ഒന്നിക്കാൻ സംവിധായകൻ പ്രിയദർശൻ. ഷെയിൻ നി​ഗം നായകനാക്കിയാണ് പ്രിയ​ദർശൻ സിനിമയെടുക്കാൻ ഒരുങ്ങുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവതാരങ്ങൾക്കൊപ്പമുള്ള പ്രിയദർശന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിർമാതാവ് എൻഎം ബാദുഷയാണ് വിവരം പുറത്തുവിട്ടത്.

മരക്കാറിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രിയദർശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമാണിത്.കൂടാതെ എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവരും നിർമാതാക്കളായി എത്തുന്നുണ്ട്. അർജുൻ അശോകൻ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻപിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നായികയ്ക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരികയാണ്. 

സിനിമയുടെ തിരക്കഥ എഴുതുന്നതും പ്രിയദർശൻ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറിൽ ആരംഭിക്കും. പുതുതലമുറയിൽപ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദർശൻ ഒരു ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT