Priyadarshan, Sreenivasan 
Entertainment

'മമ്മൂട്ടിയും മോഹന്‍ലാലും ബിസിനസ് ചെയ്യുന്നതറിഞ്ഞ് ചെമ്മീന്‍കെട്ട് തുടങ്ങിയ ശ്രീനി, ഒടുവില്‍ ചെമ്മീനുമില്ല കെട്ടുമില്ല'; പ്രിയന്‍ പറയുന്നു

ബാങ്കില്‍ നിന്നും ലോണെല്ലാമെടുത്ത് ചെമ്മീന്‍കെട്ട് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്റെ വേര്‍പാടില്‍ നിന്നും പൂര്‍ണമായും മുക്തരായിട്ടില്ല മലയാള സിനിമ. ശ്രീനിവാസന്‍ ബാക്കിയാക്കി വച്ചു പോയ കഥകളും കഥാപാത്രങ്ങളും മലയാളമുള്ളിടത്തോളം കാലം ഇവിടെ തന്നെയുണ്ടാകും. മീമുകളിലൂടേയും ഡയലോഗുകളിലൂടേയുമൊക്കെയായി സോഷ്യല്‍ മീഡിയ കാലത്തും ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ശ്രീനിവാസന്റെ ഹിറ്റ് കോമ്പോകളിലൊന്നാണ് പ്രിയദര്‍ശന്‍. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ മലയാളിയ്ക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത സിനിമാറ്റിക് മൊമന്റുകളാണ്. തന്റെ സിനിമകളുടെ മുഖച്ഛായ തന്നെ ശ്രീനിവാസന്റെ വരവോടെ മാറിയെന്നാണ് പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ ശ്രീനിവാസന്റെ രസകരമായൊരു കഥ പങ്കുവെക്കുകയാണ് പ്രിയദര്‍ശന്‍. ശ്രീനിവാസന്‍ ചെമ്മീന്‍ കെട്ട് തുടങ്ങിയ കഥയാണ് പ്രിയന്‍ പങ്കുവെക്കുന്നത്. നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പല ബിസിനസും ചെയ്യുന്നുവെന്ന് അറിഞ്ഞ് ശ്രീനിവാസന്‍ എന്നോട് പറഞ്ഞു, ഞാനുമൊരു ചെറിയ ബിസിനസ് ചെയ്യാന്‍ പോവുകയാണ്. എന്താണ് എന്ന് ഞാന്‍ ചോദിച്ചു. ചെമ്മീന്‍കെട്ട്! അങ്ങനെ അദ്ദേഹം ബാങ്കില്‍ നിന്നും ലോണെല്ലാമെടുത്ത് ചെമ്മീന്‍കെട്ട് തുടങ്ങി. സ്ഥലം എന്നെ കൊണ്ടുപോയി കാണിച്ചു തരികയും ചെയ്തു. ഭയങ്കര ചെമ്മീന്‍ കെട്ടാണ്. മലര്‍ പൊടിക്കാരന്റെ കഥ പോലെ, അത് വളര്‍ന്ന് വലുതാകുന്നതൊക്കെ പറഞ്ഞു'' പ്രിയദര്‍ശന്‍ പറയുന്നു.

''കുറച്ചുനാള്‍ കഴിഞ്ഞു. നമ്മള്‍ ചെമ്മീന്‍ കെട്ടിനെക്കുറിച്ച് സംസാരിച്ചാല്‍ വിഷയം മാറ്റിക്കളയും. അങ്ങനെ ചെമ്മീനുമില്ല, കെട്ടുമില്ല. ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. അതിനുള്ള മറുപടി, നമുക്കറിയാം ഇത് ചെമ്മീനാണെന്ന്. പക്ഷെ ചെമ്മീന് അറിയില്ലല്ലോ ഞാന്‍ ശ്രീനിവാസന്‍ ആണെന്ന് എന്നായിരുന്നു. ഇതുപോലെ ഒരുപാട് കഥകളുണ്ട് പറയാന്‍'' എന്നും പ്രിയദര്‍ശന്‍ പറയുന്നു.

Priyadarshan recalls how Sreenivasan entered into prawns buisness. He was inspired by Mammootty and Mohanlal. But his venture failed miserably.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രഹസ്യമായി ആരെയും കാണാന്‍ പോയിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

സെഞ്ച്വറി തൂക്കി ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്; പരമ്പര പിടിക്കാന്‍ ഇന്ത്യ താണ്ടണം കൂറ്റന്‍ ലക്ഷ്യം

SCROLL FOR NEXT