വീഡിയോ ദൃശ്യം 
Entertainment

പ്രിയദർശനായി ഷറഫുദ്ദീന്‌‍, പ്രിയൻ ഓട്ടത്തിലാണ് ട്രെയിലർ പുറത്ത്

ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയദർശൻ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

റഫുദ്ദീനും നൈ‌ല ഉഷയും പ്രധാന വേഷത്തിൽ എത്തുന്ന പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ ട്രെയിലർ പുറത്ത്. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയദർശൻ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ എത്തുന്നത്.  പല പ്രശ്നങ്ങളിൽപ്പെട്ട്  പ്രിയദർശൻ എവിടെയും താമസിച്ചാണ് എത്തുന്നത്. പ്രയന്റെ ഓട്ടപ്പാച്ചിലാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. 

അപർണ ദാസാണ് ചിത്രത്തിൽ ഷറഫുദ്ദീന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളാണ്. C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. 

സന്തോഷ് തൃവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം പി. എം. ഉണ്ണികൃഷ്ണൻ. എഡിറ്റർ ജോയൽ. കവി അഭയകുമാർ കെ.യു, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ലിജിൻ ബംബീനോ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT