നിക്കും പ്രിയങ്കയും റോമിൽ/ വിഡിയോ സ്ക്രീൻഷോട്ട്, നിക്കും പ്രിയങ്കയും/ ഫെയ്സ്ബുക്ക് 
Entertainment

ചുംബിച്ച്, ഐസ്ക്രീം നുണഞ്ഞ് പ്രിയങ്കയും നിക്കും, റോമിലെ പ്രണയനിമിഷങ്ങളുമായി വിഡിയോ

റോമിലെ തെരുവിൽ നിന്നുള്ള മനോഹരമായ വിഡിയോ ആണ് നിക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. പുതിയ സീരീലായ സിറ്റാഡലിന്റെ പ്രമോഷന്റെ തിരക്കിലായിരുന്നു പ്രിയങ്ക. അതിനിടെ റോമിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് താരജോഡികൾ. റോമിലെ തെരുവിൽ നിന്നുള്ള മനോഹരമായ വിഡിയോ ആണ് നിക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. 

തെരുവിലൂടെ പ്രണയിച്ചും കാഴ്ച കണ്ടും നടക്കുകയാണ് നിക്കും പ്രിയങ്കയും. റോമിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രമായ കൊളോസിയം സന്ദര്‍ശിക്കുന്നതും വിഡിയോയിലുണ്ട്. കൊളോസിയത്തിന് മുന്നിലൂടെ നടക്കുന്ന നിക്കും പ്രിയങ്കയും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. ഐസ്ക്രീം നുണഞ്ഞാണ് ഇരുവരും നടക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. 

കഴിഞ്ഞ ദിവസം സിറ്റാഡലിന്റെ ലണ്ടൻ പ്രീമിയറിൽ ഇരുവരും പങ്കെടുത്തിരുന്നു. റെഡ് ലോങ് ​ഗൗണിൽ അതിസുന്ദരിയായിരുന്നു പ്രിയങ്ക. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റഡലി'ല്‍ ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 മുതല്‍ സ്‍ട്രീം ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം

SCROLL FOR NEXT