Priyanka Chopra 
Entertainment

'മറ്റൊരു നടിക്കു വേണ്ടി ആ നായകന്‍ എന്നെ പുറത്താക്കി; സിനിമ ഉപേക്ഷിച്ച് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു'; വെളിപ്പെടുത്തി പ്രിയങ്ക

എനിക്ക് വേണ്ടി ആരും സിനിമയുണ്ടാക്കുന്നില്ല. അയാള്‍ എന്റെ അമ്മാവനല്ല.

സമകാലിക മലയാളം ഡെസ്ക്

ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ബോളിവുഡില്‍ വേരുകളില്ലാതെ കടന്നു വന്ന താരമായതിനാല്‍ പ്രിയങ്കയ്ക്ക് തുടക്കകാലത്ത് കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. കരാറില്‍ ഒപ്പിട്ട ശേഷം പോലും സിനിമകള്‍ നഷ്ടമാകുന്ന അവസ്ഥ നേരിട്ടിട്ടുണ്ട് പ്രിയങ്ക ചോപ്ര. അത്തരത്തില്‍ ഒരിക്കലൊരു സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട അനുഭവം തുറന്ന് പറയുകയാണ് താരം.

ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ സംസാരിക്കവെയാണ് പ്രിയങ്ക ആ സംഭവം വെളിപ്പെടുത്തിയത്. 2007 ലാണ് സംഭവം. സലാം യേ ഇഷ്ഖ് എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു പ്രിയങ്ക. ആ സമയം പ്രിയങ്കയെ കാണാനായി നേരത്തെ കരാറില്‍ ഒപ്പിട്ട സിനിമയിലെ നായകന്‍ എത്തി. തന്നെ പിന്തുണയ്ക്കാന്‍ വന്നതാകുമെന്നാണ് പ്രിയങ്ക ആദ്യം കരുതിയത്. എന്നാല്‍ അദ്ദേഹം വന്നത് മറ്റൊരു കാര്യം അറിയിക്കാനായിരുന്നുവെന്നാണ് പ്രിയങ്ക പറഞ്ഞത്.

തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്നും നിന്നെ പുറത്താക്കിയെന്ന് നായകന്‍ പ്രിയങ്കയെ അറിയിച്ചു. നിന്നെ നായികയാക്കാനുള്ള തീരുമാനം സംവിധായകന് പറ്റിയ അബദ്ധമായിരുന്നുവെന്നും ഈ ചിത്രത്തിലെ നായികയായി മറ്റൊരു മുന്‍നിര നായികയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞതായി പ്രിയങ്ക പറയുന്നു. ഇത് നേരിട്ട് പറയാനാണ് വന്നതെന്ന് പറഞ്ഞ നടന്‍ ഭക്ഷണവും കഴിച്ച് മടങ്ങി.

അന്ന് പ്രിയങ്കയുടെ പ്രായം 22 ആയിരുന്നു. ''വളരെ പ്രധാനപ്പെട്ട സിനിമയായിരുന്നു അത്. എന്റെ ഹൃദയം നുറുങ്ങിപ്പോയി. ഞാന്‍ കരാറില്‍ ഒപ്പിട്ടതാണ്. പക്ഷെ എന്ത് ചെയ്യാന്‍? അതങ്ങനെ പോയി'' പ്രിയങ്ക പറയുന്നു. ഇത്തരം അനുഭവങ്ങള്‍ കാരണം താന്‍ അഭിനയം നിര്‍ത്തി വീണ്ടും പഠിക്കാന്‍ വരെ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ പിന്നീട് തന്റെ അഭിനയം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. അതിനാലാണ് തനിക്ക് കരിയറില്‍ മന്നോട്ട് പോകാന്‍ സാധിച്ചതെന്നും പ്രിയങ്ക പറയുന്നു. നെപ്പോട്ടിസത്തെക്കുറിച്ചും പ്രിയങ്ക സംസാരിക്കുന്നുണ്ട്.

''നെപ്പോട്ടിസത്തിന്റെ അര്‍ത്ഥം അന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിയ്ക്ക് നല്ലത് ചെയ്യാനാണല്ലോ ആഗ്രഹിക്കുക. എന്റെ അച്ഛനും അമ്മയും ചെയ്യുന്നത് അത് തന്നെയാണല്ലോ എന്നായിരുന്നു എന്റെ ധാരണ. അതിനാല്‍ നെപ്പോട്ടിസം എന്തെന്നോ അത് കാരണമുണ്ടാകുന്ന പരിധികളൊന്നും എനിക്കറിയില്ലായിരുന്നു'' പ്രിയങ്ക പറയുന്നു.

''എന്നെ നായികയായിട്ടാകും തീരുമാനിച്ചിട്ടുണ്ടാവുക. പെട്ടെന്ന് ഞാന്‍ രണ്ടാം നായികയാകും. വേറൊരു നടിയെ നായികയാക്കാന്‍. അതിന്റെ രാഷ്ട്രീയം അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്. എനിക്ക് വേണ്ടി ആരും സിനിമ ഉണ്ടാക്കിയിരുന്നില്ല. ഇയാള്‍ എന്റെ അമ്മാവനല്ല, നാലാം വയസ് മുതല്‍ ഞാന്‍ അയാളുടെ വീട്ടില്‍ പോയിട്ടില്ല. അത് സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും കണ്ടുമുട്ടുമ്പോള്‍ വ്യക്തമായി തുടങ്ങി'' എന്നും പ്രിയങ്ക പറയുന്നു.

Priyanka Chopra recalls getting fired by a hero. Also remembers how nepotism affected her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT