ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

അച്ഛന്‍ പാടുന്നതിനിടെ സ്റ്റേജിലേക്ക് നടന്നു കയറി മാള്‍ട്ടി, കയ്യടിച്ച് ആരാധകര്‍; വൈറലായി വിഡിയോ

അച്ഛന്‍ നിക് ജൊനാസിന്റെ മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ മാള്‍ട്ടിയുടെ ക്യൂട്ട് വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട നായികയാണ് പ്രിയങ്ക ചോപ്ര. ഗായകനും നടനുമായ നിക്ക് ജൊനാസിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും മാള്‍ട്ടി മറി ചോപ്ര ജൊനാസ് എന്ന മകളുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മാള്‍ട്ടിയുടെ ഒരു വിഡിയോ ആണ്. അച്ഛന്‍ നിക് ജൊനാസിന്റെ മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ മാള്‍ട്ടിയുടെ ക്യൂട്ട് വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. 

നിക്ക് ജൊനാസും സഹോദരന്മാരും ഒന്നിച്ചുള്ള ജൊനാസ് ബ്രദേഴ്‌സിന്റെ മ്യൂസിക് പ്രോഗ്രാം നാഷ്വില്ലെയില്‍ നടന്നിരുന്നു. അച്ഛന്റെ പെര്‍ഫോര്‍മന്‍സ് കാണാനായാണ് അമ്മ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മാള്‍ട്ടി എത്തിയത്. സ്‌റ്റേജിനോട് ചേര്‍ന്ന് അമ്മയ്‌ക്കൊപ്പമാണ് മാള്‍ട്ടി നിന്നിരുന്നത്. പാട്ടുപാടിക്കൊണ്ട് മകളെ കളിപ്പിക്കാനായി മകളുടെ അടുത്തേക്ക് നിക്ക് ജൊനാസ് എത്തി. അച്ഛന് പിന്നാലെ താരപുത്രി സ്റ്റേജിലേക്ക് നടന്നു കയറുകയായിരുന്നു. മാള്‍ട്ടിയുടെ സ്റ്റേജിലേക്കുള്ള വരവ് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 

വെളുത്ത ഡ്രസ് ധരിച്ച്, ചെവിയില്‍ നോയ്‌സ് കാന്‍സലിങ് ഹെഡ് ഫോണ്‍ വെച്ചാണ് മള്‍ട്ടി പരിപാടിക്ക് എത്തിയത്. നിക്കും സഹോദരന്മാരും സ്റ്റേജില്‍ പാട്ടുപാടുമ്പോള്‍ മാള്‍ട്ടി കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് മാള്‍ട്ടിയുടെ വിഡിയോ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം