പ്രിയങ്ക ചോപ്രയും നിക് ജൊനാസും/ ഫേയ്സ്ബുക്ക് 
Entertainment

നിക്കിനെ മാറോടണച്ച് പ്രിയങ്ക, ഒന്നു ചേർന്നതിന്റെ സന്തോഷത്തിൽ താരദമ്പതികൾ; വൈറലായി ചിത്രം

നിക്കിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീർഘനാളിന് ശേഷം തന്റെ പ്രിയപ്പെട്ടവനൊപ്പം ചേർന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ തിരക്കുകളുടെ ഭാ​ഗമായി ഏറെ നാളായി ഭർത്താവ് നിക് ജൊനാസിന്റെ അടുത്തു നിന്ന് മാറി നിൽക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. ഇപ്പോൾ രണ്ടുപേരും ഒന്നു ചേർന്നിരിക്കുകയാണ്. പ്രിയങ്കയെ കാണാനായി ലണ്ടനിൽ എത്തിയിരിക്കുകയാണ് നിക്. നിക്കിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീർഘനാളിന് ശേഷം തന്റെ പ്രിയപ്പെട്ടവനൊപ്പം ചേർന്നതിന്റെ സന്തോഷം താരം പങ്കുവെച്ചത്. 

പ്രിയങ്കയുടെ മാറിൽ തലചേർത്തിരിക്കുന്ന നിക്കാണ് ചിത്രത്തിൽ അവന്റെ വീട് എന്ന അടിക്കുറിപ്പാണ് പ്രണയ ചിത്രം താരം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരുടേയും സുഹൃത്തുക്കളും ആരാധകരുമെല്ലാം കമന്റുകൾ പോസ്റ്റ് ചെയ്തു. അതുകൂടാതെ ഇരുവരുടേയും കാലുകളുടെ ചിത്രവും താരം സ്റ്റാറ്റസാക്കിയിട്ടുണ്ട്. 

‘സിറ്റഡെൽ’ എന്ന പുതിയ സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ചോപ്ര ലണ്ടനിൽ പോയത്. ലോസ് ആഞ്ചൽസിലായിരുന്നു നിക്. വിവാഹശേഷം നിക്കുമായി നീണ്ടനാൾ വേർപിരിഞ്ഞു നിൽക്കുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ മാസം പ്രിയങ്കയുടെ പിറന്നാളിനും ഇരുവർക്കും ഒരുമിച്ചുകൂടാൻ സാധിച്ചില്ല. അകലെയിരുന്നിട്ടും നിക് പ്രിയങ്കയ്ക്കായ് സർപ്രൈസ് പാർട്ടി ഒരുക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി