ആന്റണി പെരുമ്പാവൂര്‍/ഫെയ്‌സ്ബുക്ക്‌ 
Entertainment

നാളെ പ്രഖ്യാപനമെന്ന് ആന്റണി പെരുമ്പാവൂർ; 'ദൃശ്യം 3' വരുന്നോ? ആകാംക്ഷയിൽ ആരാധകർ 

ആഗസ്റ്റ് 17ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂർ ട്വിറ്ററിൽ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നാളെ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ട്വീറ്റിന് പിന്നാലെ 'ദൃശ്യം 3' ചർച്ചകൾ വീണ്ടും സജീവമായി. ആഗസ്റ്റ് 17ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂർ ട്വിറ്ററിൽ കുറിച്ചത്. ഇതിനുപിന്നാലെ സംഭവം പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കുമെന്നാണ് കമന്റുകൾ. 

നേരത്തെ ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ 17ന് ഒരു പ്രഖ്യാപനം കാണുമെന്ന് നിർമ്മാതാവിന്റെ ട്വീറ്റ് എത്തിയതോടെയാണ് ദൃശ്യം 3 ചർച്ചകൾ തുടങ്ങിയത്. 'ദൃശ്യം 2' റിലീസിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തന്റെ പക്കൽ ഉണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു