ഷെരീഫ് മുഹമ്മദ് ഇൻസ്റ്റ​ഗ്രാം
Entertainment

'മമ്മൂക്കയുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്'; നിർമാതാവ് ഷെരീഫ് മുഹമ്മദ്

ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷെരീഫ്.

Author : സമകാലിക മലയാളം ഡെസ്ക്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മാർക്കോ. ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ മാസം 20ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. മമ്മൂട്ടിയെ നായകനാക്കി ഒരു നവാഗത സംവിധായകൻ സിനിമ ഒരുക്കുന്നതായും ഈ ചിത്രം ഷെരീഫ് മുഹമ്മദ് നിർമിക്കുന്നതായും സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷെരീഫ്.

മമ്മൂട്ടിയുമായി ചർച്ചകൾ നടക്കുകയാണെന്നും സിനിമ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'മമ്മൂക്കയുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ.

എല്ലാ കാര്യങ്ങളും ശരിയാകുമ്പോൾ ഞങ്ങൾ ഔദ്യോഗികമായി അറിയിക്കും. നല്ലൊരു വർത്തയ്ക്കായി പ്രതീക്ഷിക്കാം.' - ഷെരീഫ് മുഹമ്മദ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുമൊത്തുള്ള സിനിമ സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്. അതേസമയം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് മാർക്കോ റിലീസ് ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും