കീർത്തിയും സുരേഷ് കുമാറും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം,  മനസമാധാനം കളയരുത്, ആ പയ്യന്‍ കീര്‍ത്തിയുടെ അടുത്ത സുഹൃത്ത്'; സുരേഷ് കുമാര്‍, വിഡിയോ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി പ്രണയത്തിലാണെന്നും വിവാഹത്തിന് ഒരുങ്ങുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍. ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. തന്റെ സുഹൃത്തിനെ വെറുതെ വിടണമെന്നും തന്റെ ജീവിതത്തിലെ സീക്രറ്റ് മാന്‍ ആരെന്ന് പിന്നീട് വെളിപ്പെടുത്താം എന്നുമാണ് താരം പറഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി കീര്‍ത്തിയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തയാണെന്നും ആരും വിശ്വസിക്കരുത് എന്നുമാണ് അദ്ദേഹം വിഡിയോയില്‍ പറഞ്ഞത്. വാര്‍ത്തയുടെ സത്യാവസ്ഥ ചോദിച്ച് നിരവധി പേര്‍ വിളിക്കുന്നതിനെ തുടര്‍ന്നാണ് വിഡിയോ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചത്. 

സുരേഷ് കുമാറിന്റെ വാക്കുകള്‍

എന്റെ മകള്‍ കീര്‍ത്തി സുരേഷിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നു കറങ്ങുന്നുണ്ട്. ഫര്‍ഹാന്‍ എന്ന പയ്യനെ ഡേറ്റ് ചെയ്യുകയാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും പറഞ്ഞ്. ഇത് വെറും വ്യാജവാര്‍ത്തയാണ്. ഒരു അടിസ്ഥാനവുമില്ല. കീര്‍ത്തിയുടെ അടുത്ത സുഹൃത്താണ് ആ പയ്യന്‍. അവന്റെ പിറന്നാളിന് കീര്‍ത്തി അവനൊപ്പമുള്ള ഫോട്ടോ പങ്കുവെക്കുകയായിരുന്നു. ഇത് എടുത്ത് ഒരു തമിഴ് മാധ്യമം വാര്‍ത്തയാക്കി. വൈറലായതോടെ ഇക്കാര്യം ചോദിച്ച് നിരവധി പേരാണ് എന്നെ വിളിക്കുന്നത്. രണ്ടോ മൂന്നോ പ്രാവശ്യമായി പല ആളുകളേയും ചേര്‍ത്ത് ഇങ്ങനെ വാര്‍ത്ത വരുന്നു. ഇത് വളരെ കഷ്ടമാണ്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരുടെ മനസ്സമാദാനം നശിപ്പിക്കുന്ന കാര്യമാണ് ഇത്. ഇത് തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ അത് ആദ്യം അനൗണ്‍സ് ചെയ്യുന്നത് ഞാന്‍ ആയിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ആളുകളോടുള്ള അഭ്യര്‍ത്ഥനയാണിത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് മോശമായ പ്രവണതയാണ്. എനിക്കും അറിയാവുന്ന പയ്യനാണ്. ഞങ്ങള്‍ ദുബായില്‍ പോകുമ്പോഴെല്ലാം ഞങ്ങളെ ഷോപ്പിങ്ങിനൊക്കെ കൊണ്ടുപോകാറുണ്ട്. ഞങ്ങളുടെ കൂടെ ഉണ്ടാവാറുള്ള പയ്യനാണ്. അവനും കുടുംബമൊക്കെയുള്ളതാണ്. അവനും പ്രശ്‌നങ്ങളുണ്ടാകില്ലെ. ഇത് തെറ്റായ വാര്‍ത്തയാണ്. ഇത് വിശ്വസിക്കരുത്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഈ വിഡിയോ ഇറക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?