Hareesh Kanaran, Badusha ഫെയ്സ്ബുക്ക്
Entertainment

'എനിക്ക് പ്രതിഫലം നൽകേണ്ടത് ഹരീഷ്, സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'; വീണ്ടും വിശദീകരണവുമായി ബാദുഷ

ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

നിർമാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തന്നില്‍ നിന്ന് കടം വാങ്ങിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കിയില്ലെന്ന നടന്‍ ഹരീഷ് കണാരന്‍റെ ആരോപണം സിനിമാ മേഖലയിൽ ചർച്ചയായി മാറിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ബാദുഷ വാർത്താ സമ്മേളനത്തിലൂടെ മറുപടി പറയുകയും ചെയ്തു. ഇതിന് പിന്നാലെ ബാദുഷയെ വിമർശിച്ചു കൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു

വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടെന്ന് പറയുകയാണ് ബാദുഷയിപ്പോൾ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം.

ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും ബാദുഷ കുറിപ്പിൽ പറയുന്നു. സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇനി യാതൊരു പ്രതികരണത്തിനുമില്ലെന്നും ബാദുഷ കുറിച്ചു.

ബാദുഷയുടെ കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്. ആർട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ celebrity management വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാ രംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്.

എൻ്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. നടൻ്റെ അല്ലെങ്കിൽ നടിയുടെ Date മാനേജ്മെൻ്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും. എൻ്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത് ? അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ് സിനിമകൾ മാത്രമേ ഞാൻ പ്രൊഡ. കൺട്രാളറായിട്ടുള്ളവയുള്ളൂ. അതിൻ്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽകിയിട്ടുണ്ട്.

ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയ്തിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എൻ്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.

അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തിൽ പരാമർശിച്ചത്. പ്രതികരിക്കാൻ വൈകിയത് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരെ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല. ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു.

എൻ്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്. സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ.. ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല. എല്ലാവരോടും സ്നേഹം മാത്രം..

Cinema News: Production controller Badusha against Hareesh Kanaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ല, സുകുമാരന്‍ നായര്‍ നിഷ്‌കളങ്കന്‍: വെള്ളാപ്പള്ളി നടേശന്‍

2024ല്‍ നിക്ഷേപിച്ചത് രണ്ടരക്കോടി, ബാങ്ക് പൂട്ടിപ്പോയിട്ടും പരാതി നല്‍കാതെ കണ്ഠരര് രാജീവര്

രാവിലെയും ഉച്ചയ്ക്കുമായി 3760 രൂപ വര്‍ധിച്ചു; സ്വര്‍ണവില ഉടന്‍ ഒന്നേകാല്‍ ലക്ഷം തൊടുമോ?

'വീണാ ജോര്‍ജ് പറ്റിച്ചു, കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല'; ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം തുടങ്ങി ഹര്‍ഷിന

32, 82, 57...; ടി20 റാങ്കിങ്ങില്‍ കുതിച്ച് സൂര്യകുമാര്‍ യാദവ്, ആദ്യ പത്തില്‍, അജയ്യനായി അഭിഷേക് ശര്‍മ്മ; പട്ടിക ഇങ്ങനെ

SCROLL FOR NEXT