വി വി രാധാകൃഷ്ണൻ  
Entertainment

പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു

കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂർ മേത്തല വാഴൂർ കുടുംബാംഗമാണ്.

അഞ്ചു പതിറ്റാണ്ടുകാലം മലയാളസിനിമയിൽ നിർമാണ സഹായ രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ നൂറിലധികം സിനിമകളിൽ എക്‌സിക്യുട്ടീവായി പ്രവർത്തിച്ചിട്ടുണ്ട്. കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രിയദർശൻ, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടേയും, സുരേഷ് ബാലാജി, മേനകാ സുരേഷ് കുമാർ, ഗാന്ധിമതി ബാലൻ തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെയും കൂടെ രാധാകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.

Production Executive V.V. Radhakrishnan has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍

ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!