ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

രാത്രി മുതൽ ആരോ​ഗ്യം മോശം, എന്നിട്ടും പുനീത് രാവിലെ ജിമ്മിലെത്തി; നെഞ്ചുവേദനയുണ്ടായത് വർക്കൗട്ടിനിടെ 

ലോക്ഡൗണിൽ വീട്ടിൽ തന്നെ ജിം ഒരുക്കിയായിരുന്നു താരത്തിന്റെ വർക്കൗട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകം. വ്യായാമത്തിന് അത്രയേറെ പ്രാധാന്യം നൽകിയിരുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകൾ ചിലവഴിച്ചതും ജിമ്മിലാണ്. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. 

ഒരിക്കലും വ്യായാമം മുടക്കാൻ ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു പുനീത്. വീട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും ഷൂട്ടിങ്ങിലാണെങ്കിലുമെല്ലാം വ്യായാമത്തിൽ മാറ്റമില്ല. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വീട്ടിൽ തന്നെ ജിം ഒരുക്കിയായിരുന്നു താരത്തിന്റെ വർക്കൗട്ട്. 

ആയോധന കലകളിൽ പ്രാവീണ്യമുള്ളയാളാണ് പുനീത്. അദ്ദേഹത്തിന്റെ ആരോഗ്യവും ശരീരഘടനയും മികച്ചതായിരുന്നു. എപ്പോഴും ഉത്സാഹത്തോടെയിരിക്കുന്ന വ്യക്തി. പതിവ് വ്യായാമ ശൈലിതന്നെയാണ് ഇതിന്റെ കാരണവും. പിനീത് വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഇന്നലെ രാത്രി മുതൽ പിനീതിന്റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്തു. ഇതോടെ അനാരോഗ്യമുള്ളപ്പോൾ വ്യായാമം ചെയ്യുന്നത് ഉചിതമാണോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

'നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല, സ്വന്തം കാലില്‍ നിന്ന ശേഷം മതി കല്യാണം'; യുവതികളോട് കങ്കണ

ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, പരാജയം എല്‍ഡിഎഫിന്റെ അവസാനമല്ലെന്ന് പിണറായി, സഞ്ജുവിനെ തഴഞ്ഞു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ, പുലര്‍ച്ചെ ഇമെയില്‍ സന്ദേശം എത്തും, 8,000 പേര്‍ക്ക് ജോലി പോകും

SCROLL FOR NEXT