പുഷ്പ 2 ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു 
Entertainment

ഒരു ടിക്കറ്റിന് 2,400 രൂപ, വിറ്റുപോകുന്നത് സൂപ്പര്‍ വേഗത്തില്‍; പുഷ്പ 2 അഡ്വാന്‍സ് ബുക്കിങ്ങിന് വന്‍ ഡിമാന്‍ഡ്

ഡല്‍ഹിയിവും മുംബൈയിലും ഹിന്ദി വേര്‍ഷന് 2000 രൂപയ്ക്ക് മേലെയാണ് ടിക്കറ്റ് റേറ്റ് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചി ഉള്‍പ്പടെയുള്ള ചില സ്ഥലങ്ങളിലാണ് നിലവില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. വമ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഡല്‍ഹിയിവും മുംബൈയിലും ഹിന്ദി വേര്‍ഷന് 2000 രൂപയ്ക്ക് മേലെയാണ് ടിക്കറ്റ് റേറ്റ് വരുന്നത്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടിലാണ് ഏറ്റവും കൂടുതല്‍ പൈസയ്ക്ക് ടിക്കറ്റ് വില്‍ക്കുന്നത്. 2400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മുംബൈയിലെ മാരിസണ്‍ പിവിആര്‍: ജിയോ വേള്‍ഡ് ഡ്രൈവില്‍ ഒരു ടിക്കറ്റിന് 2100 രൂപയാണ് വരുന്നത്. പ്രീമിയം തിയറ്ററുകളാണ് ഇത്ര വലിയ തുക വരുന്നത്. സാധാരണയിലും കൂടിയ വിലയാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്.

ടിക്കറ്റ് ചാര്‍ജ് കൂടുതലാണ് എന്നതൊന്നും സിനിമാ പ്രേമികള്‍ക്ക് പ്രശ്‌നമല്ല. വളരെ വേഗത്തിലാണ് തിയറ്ററുകള്‍ ഫില്ലാകുന്നത്. മണിക്കൂറില്‍ 28,000 ത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്. കൊച്ചിയിലും ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്