രായൻ ഫെയ്സ്ബുക്ക്
Entertainment

'രായനി'ലെ ആ സെറ്റിന് മാത്രം ചെലവായത് 30 കോടി

ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റിട്ടാണൊരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ധനുഷിന്റെ 50-ാമത്തെ ചിത്രം രായൻ രണ്ടാം ദിവസവും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ധനുഷിന്റെ മികച്ച പെർഫോമൻസിനൊപ്പം ചിത്രത്തിന്റെ മേക്കിങ്ങും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. രായനിൽ കാണിക്കുന്ന ചില സ്ഥലങ്ങൾ സെറ്റിട്ടതാണെന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റിട്ടാണൊരുക്കിയിരിക്കുന്നത്.

ഇതിൽ റോയാപുരം എന്ന സ്ഥലം പൂർണമായും നിർമ്മിച്ചതാണെന്നും ഈ സെറ്റ് വർക്കിനായി മാത്രം ഏകദേശം 30 കോടിയോളം രൂപ ചെലവായെന്നുമാണ് നടൻ എസ് ജെ സൂര്യ പറയുന്നത്.

റോയാപുരം നിർമ്മിക്കുന്നതിനായി കലാ സംവിധായകൻ ജാക്കി വളരെയേറെ പരിശ്രമിച്ചു എന്നും ഒറിജിനലിനെയും വെല്ലുന്ന തരത്തിൽ അത്രയും മനോഹരമായി ആ സ്ഥലം സൃഷ്ടിച്ചതിൽ ജാക്കിയുടെ കഠിനാധ്വാനം ഉണ്ടെന്നും എസ് ജെ സൂര്യ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്ദീപ് കിഷൻ, കാളിദാസ് ജയറാം, ദുഷാര വിജയൻ, സെൽവ രാഘവൻ, അപർണ ബാലമുരളി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. എആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT