എ ആര്‍ റഹ്മാനും ഭാര്യ സൈറയും എഎന്‍ഐ
Entertainment

'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം'; എ ആര്‍ റഹ്മാന്റെയും സൈറയുടെയും വിവാഹമോചനത്തില്‍ പ്രതികരിച്ച് മക്കള്‍

വിവാഹമോചനത്തെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് അമീന്‍ പ്രതികരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട് മക്കള്‍.

ഇരുവരുടെയും പെണ്‍മക്കളായ ഖദീജ, റഹീമ, മകന്‍ അമീന്‍ എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മകനും ഗായകനുമായ എആര്‍ അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹമോചനത്തെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് അമീന്‍ പ്രതികരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് എആര്‍ റഹ്മാന്റെ പ്രതികരണവും അമീന്‍ പങ്കുവെച്ചു.

'ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യണമെന്ന് മകള്‍ ഖദീജ റഹ്മാനും റഹീമ റഹ്മാനും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. വിവാഹമോചനത്തെക്കുറിച്ച് എആര്‍ റഹ്മാന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു മക്കളുടെ പ്രതികരണം.

'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT