Kalabhavan Navas and Rahna Navas ഇന്‍സ്റ്റഗ്രാം
Entertainment

'സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും, ഇതിനേക്കാള്‍ മനോഹരമായി അവിടെ ജീവിക്കും'; ഹൃദയം തൊട്ട് രഹ്ന

'എന്ത് മനോഹരമായാണ് ഇവര്‍ രണ്ടു പേരും സ്‌നേഹിച്ചിരുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദികളിലൂടെ ആരംഭിച്ച് സിനിമയിലൂടേയും ടെലിവിഷനിലൂടെയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗായി മാറുകയായിരുന്നു അദ്ദേഹം. ചിരിപ്പിക്കുന്നത് പോലെ തന്നെ മനോഹരമായ പാട്ടുപാടിയും നവാസ് മനസ് കവര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ വിയോഗം മലയാളിക്ക് ഒരിക്കലും മായാത്തൊരു മുറിപ്പാടാണ് നല്‍കിയത്.

നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എല്ലാവരും ചേര്‍ത്തു പറയുന്നതാണ് ഭാര്യ രഹ്നയുടെ പേരും. ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് ജീവിതത്തില്‍ ഒന്നാവുകയും ചെയ്തവര്‍. നവാസിന്റെ കൂടെ എല്ലായിടത്തും രഹ്നയുമെത്തിയിരുന്നു. നവാസിന്റെ മരണ ശേഷം രഹ്നയെ കണ്ടത് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ റിലീസ് സമയത്ത് മാത്രമാണ്.

ഇന്ന് കലാഭവന്‍ നവാസിന്റെ ജന്മദിനമാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിനൊപ്പമുള്ളൊരു പഴയ വിഡിയോ പങ്കുവച്ചുകൊണ്ട് രഹ്ന പങ്കുവച്ച വാക്കുകള്‍ ആരാധകരുടെ മനസ് തൊടുകയാണ്. 'ഇന്ന് ഓഗസ്റ്റ് 10 നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവില്‍ സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും'' എന്നാണ് രഹ്ന കുറിച്ചത്.പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.

'' ഒരു കലാകാരന് പടച്ചവന്‍ സ്വര്‍ഗം കൊടുത്ത് അനുഗ്രഹിക്കുകയാണെങ്കില്‍ അത് നവാസിക്കയിക്കായിരിക്കും കാരണം അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല അതുപോലെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാത്ത വരും അള്ളാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ, എന്ത് മനോഹരമായാണ് ഇവര്‍ രണ്ടു പേരും സ്‌നേഹിച്ചിരുന്നത്. ഇത്ത ആഗ്രഹിച്ചത് പോലെ ആ നാഥന്‍ നിങ്ങളെ ഒന്നിപ്പിക്കട്ടെ, ഇത്താടെ ആഗ്രഹം പോലെ. ജന്നതിലും ഒരുമിച്ചു കൂടാന്‍. പടച്ചോന്‍ അനുഗ്രഹിക്കട്ടെ. പടച്ചവന്‍ നാളെ മഹ്ശറയില്‍ 2 ആളെയും ഒന്നിച്ചുകൂട്ടട്ടെ' എന്നിങ്ങനെയാണ് കമന്റുകള്‍.

Rahna Navas pens an emotional note on the birthday of Kalabhavan Navas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം