Rahul Ramachandran And Sreevidya ഇന്‍സ്റ്റഗ്രാം
Entertainment

'ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല, ബാങ്ക് ബാലന്‍സ് പോലും ശ്രീവിദ്യയ്ക്ക് അറിയില്ല'; കമന്റുകളോട് രാഹുല്‍

കണ്ടവരുടെ ഭാര്യയുടെ ചെലവില്‍ അല്ലല്ലോ

സമകാലിക മലയാളം ഡെസ്ക്

നടിയായും സോഷ്യല്‍ മീഡിയ താരമായും മലയാളികള്‍ക്ക് സുപരിചതയാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയെപ്പോലെ തന്നെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ശ്രീവിദ്യയുടെ വ്‌ളോഗുകളിലൂടെയാണ് രാഹുലിനെ മലയാളികള്‍ അടുത്തറിയുന്നത്.

ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു എന്ന സോഷ്യല്‍ മീഡിയ കമന്റുകളോട് പ്രതികരിക്കുകയാണ് രാഹുല്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ മനസ് തുറക്കുന്നത്.

''സ്വന്തം ഭാര്യയുടെ ചിലവില്‍ അല്ലേ. കണ്ടവരുടെ ഭാര്യയുടെ ചെലവില്‍ അല്ലല്ലോ. നാളെ അവളെ ഇപ്പോള്‍ നോക്കുന്നതിനേക്കാള്‍ പത്തിരട്ടി മടങ്ങ് നന്നായി നോക്കാന്‍ പറ്റുമെന്ന വിശ്വാസം ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും. അങ്ങനെ പറഞ്ഞാലും തെറ്റൊന്നുമില്ല. നാളെ അവളെ നോക്കാന്‍ പറ്റുമെന്ന് നൂറ് ശതമാനം അവര്‍ കോണ്‍ഫിഡന്റ് ആയിരിക്കും. അല്ലാതെ അവള്‍ നോക്കിക്കോളും എന്ന ധാരണയല്ല. ഉത്തരവാദിത്തമുണ്ട്. നമ്മള്‍ എല്ലാ ദിവസവും ഒരു കാര്യം ചെയ്യണമെന്ന് ചിന്തിക്കുന്നത് പോലും അവര്‍ക്ക് വേണ്ടിയായിരിക്കും. എല്ലാവരും അങ്ങനെയായിരിക്കും'' എന്നാണ് രാഹുല്‍ പറയുന്നത്.

കഴിഞ്ഞ മാസം വരെ ഞാന്‍ ഭാര്യയുടെ ചെലവില്‍ ജീവിച്ച ആളാണ്. അത് പറയാന്‍ എനിക്കൊരു മടിയുമില്ല. സന്തോഷമേയുള്ളൂവെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ അവള്‍ക്ക് മടിയാണ്. ചില കടകളില്‍ പോയി ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ അവളുടെ ഫോണ്‍ എന്റെ കയ്യില്‍ തരും. ഗൂഗിള്‍ പ്ലേ ചെയ്യാന്‍ നീ കൊടുക്ക് എന്ന് ഞാന്‍ പറയും. ഇതുവരെ പുള്ളിക്കാരി കൊടുത്തിട്ടില്ല. കൈ കഴുകാന്‍ പോകുമ്പോള്‍ പുള്ളിക്കാരി ഫോണ്‍ എന്റെ കയ്യില്‍ തരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇതുവരെ കണക്ക് ചോദിച്ചിട്ടില്ല. ബാങ്കില്‍ എത്രയാണ് ബാലന്‍സ് ഉള്ളതെന്ന് പുള്ളിക്കാരിക്ക് അറിയില്ല. എല്ലാം ഞാനാണ് നോക്കുന്നതെന്നും രാഹുല്‍ പറയുന്നു. അതതേസമയം, മാസം വാടക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലൊക്കെ ഞങ്ങള്‍ നിന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു. എന്റെ അമ്മ ഭയങ്കര സ്‌ട്രോങ് ആണ്. അതുപോലെ എന്റെ ഭാര്യയും സ്‌ട്രോങ് ആണ് എന്നും രാഹുല്‍ പറയുന്നുണ്ട്.

Rahul Ramachandran replies to social media trolls about his married life with Sreeviday Mullachery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT