നെൽസൺ ദിലീപ് കുമാർ/ ചിത്രം ഇൻ‌സ്റ്റാ​ഗ്രം 
Entertainment

'ജയിലർ' ഉടനെത്തും, രജനികാന്തിന്റെ ഭാ​ഗങ്ങൾ പൂർത്തിയായി; പുതിയ അപ്‌ഡേഷനുമായി സംവിധായകൻ

ജയിലറിന്റെ പുതിയ അപ്‌ഡേഷനുമായി സംവിധായകൻ നെൽസൺ

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് 'ജയിലർ'. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ വർക്കുകൾ പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് പുതിയ അപ്‌ഡേഷൻ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

ചിത്രത്തിൽ രജനികാന്തിന്റെ ഭാ​ഗം പൂർത്തിയായതായി നെൽസൺ അറിയിച്ചു. ചിത്രത്തിന്റെ വർക്കുകൾ പുരോ​ഗമിക്കുകയാണെന്നും ജയിലർ ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നും സംവിധായകൻ പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് നായകനായ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ശിവരാജ് കുമാർ, സുനിൽ, വസന്ത് രവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ സംഘട്ടന രം​ഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് ശിവയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി