Rajasree Nair, Mammootty ഇന്‍സ്റ്റഗ്രാം
Entertainment

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം പാഴാക്കി, ഇപ്പോള്‍ നഷ്ടബോധം തോന്നുന്നുണ്ട്: രാജശ്രീ

നല്ല വേഷങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാതിരുന്നത്

സമകാലിക മലയാളം ഡെസ്ക്

മേഘസന്ദേശം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് രാജശ്രീ നായര്‍. മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത യക്ഷിയായിരുന്നു മേഘസന്ദേശത്തിലെ റോസി. ഇഡ്ഡലി കഴിക്കുന്ന യക്ഷിയെ പിന്‍കാലത്ത് ട്രോളന്മാരും ഏറ്റെടുത്തതോടെ പുതുതലമുറയ്ക്കും രാജശ്രീ സുപരിചിതയായി മാറി. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് രാജശ്രീ. പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയിലൂടെയാണ് രാജശ്രീയുടെ തിരിച്ചുവരവ്.

മേഘസന്ദേശത്തിന് ശേഷം മോഹന്‍ലാലിനൊപ്പം രാവണപ്രഭു, മിസ്റ്റര്‍ ബ്രഹ്മചാരി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ സിനിമകളിലും രാജശ്രീ അഭിനയിച്ചിട്ടുണ്ട്. അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുക എന്ന മോഹം രാജശ്രീ ഇപ്പോഴും മനസില്‍ കൊണ്ടുനടക്കുകയാണ്. മുമ്പൊരിക്കല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു രാജശ്രീയ്ക്ക്. പക്ഷെ ആ സിനിമ തനിക്ക് ചെയ്യാന്‍ പറ്റിയില്ലെന്നാണ് താരം പറയുന്നത്.

''ലാലേട്ടനൊപ്പം ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. മമ്മൂക്കയ്ക്കാപ്പം ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. സത്യത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷെ മറ്റ് പല കാരണങ്ങള്‍ കൊണ്ട് എനിക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാണ് ആ സിനിമ എന്ന് പറയുന്നില്ല. കാരണം അത് എന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്'' എന്നാണ് രാജശ്രീ പറയുന്നത്.

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് രാജശ്രീ. തെലുങ്കില്‍ നിറ സാന്നിധ്യമാണ്. സിനിമ പോലെ തന്നെ ടെലിവിഷന്‍ രംഗത്തും താരമാണ് രാജശ്രീ. നല്ല വേഷങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതെന്നാണ് രാജശ്രീ പറയുന്നത്. വിലായത്ത് ബുദ്ധയിലൂടെ തനിക്ക് മലയാളത്തില്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജശ്രീ.

Rajasree Nair says she missed the opportunity to act with Mammootty. she still regrets it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT