Thalapathi ഇൻസ്റ്റ​ഗ്രാം
Entertainment

'സുന്ദരി കണ്ണാൽ ഒരു സേതി... ഇതിലും വലിയ ഹാർ‌ട്ട് ബ്രേക്കിങ് സീൻ വേറെയില്ല'; 'ദളപതി' ലൊക്കേഷൻ സ്റ്റിൽ കണ്ട് അമ്പരന്ന് ആരാധകർ

ഒരു പ്രത്യേക സ്വീകരണവും ഈ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത്, മമ്മൂട്ടി, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ദളപതി. മണിരത്നം സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയിലെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകർക്കും ആരാധകർക്കും വേണ്ടി ഒരുക്കിയ ദളപതിയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ശോഭന രജനികാന്തിനെ വിട്ട് പോകുന്ന സീനിന്റെ ഷൂട്ടിങ് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. സീൻ പറഞ്ഞ് കൊടുക്കുന്ന മണിരത്നം, അതേ വേഷത്തിൽ നിൽക്കുന്ന രജനിയും ശോഭനയും എന്നിങ്ങനെ ഗംഭീര ഡീറ്റെയ്ലിങ് ചെയ്ത് ഒരുക്കിയ എഐ ചിത്രങ്ങൾ കണ്ട് ആരാധകർ വരെ ഞെട്ടിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒട്ടനവധി എഐ ചിത്രങ്ങൾ സിനിമാ താരങ്ങളുടെയും ഓരോ സിനിമകളുടെയും പിന്നാമ്പുറ കാഴ്ചകളായി എത്തുന്നുണ്ട്. ഒരു പ്രത്യേക സ്വീകരണവും ഈ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്നുണ്ട്. ദളപതി സിനിമയിലെ ഐക്കോണിക് സീനാണ് രജനികാന്ത് ശോഭനയോട് തന്നെ വിട്ട് പോകാൻ പറയുന്ന രംഗം.

അപ്പോൾ ബാക്ക്ഗ്രൗണ്ട് സ്കോറായി വരുന്ന 'സുന്ദരി കണ്ണാൽ ഒരു സേതി…' എന്ന ഗാനത്തിന്റെ ട്രാക്കിനും ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട്. ദീപാവലി റിലീസായി തിയറ്ററിൽ എത്തിയ ദളപതി വലിയ വിജയമായിരുന്നു. കഴിഞ്ഞ ഇടയ്ക്ക് റീ റിലീസ് ചെയ്ത ശേഷവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്.

മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍. സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയത്.

Cinema News: Rajinikanth and Mammootty starrer Thalapathi movie AI location stills fans got shocked.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നു സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; രാഹുലിനെതിരെ എഫ്‌ഐആര്‍, ലുക്കൗട്ട് നോട്ടീസ്

'കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!'; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

'സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം'; ബി​ഗ് ബാഷ് ലീ​ഗിൽ നിന്ന് പിൻമാറി ജെമിമ

കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി

കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം

SCROLL FOR NEXT