രജനീകാന്തും ഭാര്യ ലതാ രജനീകാന്തും എക്സ്
Entertainment

ഒന്നിച്ചിട്ട് 43 വര്‍ഷം, വിവാഹദിനത്തിലെ മാലയും മോതിരവും അണിഞ്ഞ് രജനീകാന്തും ലതയും; ആശംസയുമായി ഐശ്വര്യ‌

രജനീകാന്തിന്റേയും ലതയുടേയും ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

43ാം വിവാഹവാർഷികം ആഘോഷിച്ച് തമിഴ് സൂപ്പർതാരം രജനീകാന്തും ഭാര്യ ലതാ രജനീകാന്തും. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്ത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

രജനീകാന്തിന്റേയും ലതയുടേയും ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. വിവാഹത്തിന് അണിഞ്ഞ അതേ മോതിരവും മാലയും ധരിച്ച് നിൽക്കുന്ന ദമ്പതികളെയാണ് ചിത്രത്തിൽ കാണുന്നത്. ‘‘43 വര്‍ഷം ഒരുമിച്ച്, എന്‍റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും. എപ്പോഴും പരസ്പരം പിന്തുണച്ച് ശക്തമായി നിൽക്കുന്നവർ‌. 43 വർഷം മുൻപ് അവർ കൈമാറിയ മാലയും മോതിരവും അവർ എല്ലാ വർഷവും അണിയുന്നു. ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു.’- ഐശ്വര്യ കുറിച്ചു.

പ്രണയിച്ചാണ് രജനീകാന്തും ലതയും വിവാഹിതരായത്. 1980ല്‍ തില്ലു മുള്ള് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് ഇവർ കണ്ടുമുട്ടുന്നത്. കോളജ് മാ​ഗസിനു വേണ്ടി രജനീകാന്തിന്റെ അഭിമുഖമെടുക്കാനാണ് ലത എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ ലത രജനീകാന്തിന്റെ മനം കവർന്നും. അഭിമുഖത്തിന്റെ അവസാനം താരം വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ 1981ലാണ് രജനികാന്ത് ലതയെ ജീവിതസഖിയാക്കിയത്. ഐശ്വര്യയെ കൂടാതെ സൗന്ദര്യ എന്ന മകൾ കൂടി ദമ്പതികൾക്കുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT