ജയിലർ 2  എക്സ്
Entertainment

Rajinikanth: ജയിലർ 2 ചിത്രീകരണത്തിനായി രജനികാന്ത് അട്ടപ്പാടിയില്‍; വൈറലായി വിഡിയോ

ഷൂട്ടിങ്ങിനായി രജനികാന്ത് ഉൾപ്പെടെയുള്ളവർ ഷോളയൂർ ​ഗോഞ്ചിയൂരിലെത്തി.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ. കേരളത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നടക്കുന്നത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷൂട്ടിങ്ങിനായി രജനികാന്ത് ഉൾപ്പെടെയുള്ളവർ ഷോളയൂർ ​ഗോഞ്ചിയൂരിലെത്തി.

ഏകദേശം 20 ദിവസത്തോളം രജനികാന്ത് ഷൂട്ടിങ്ങിന്റെ ഭാ​ഗമായി കേരളത്തിലുണ്ടാകും. മാർച്ചിലായിരുന്നു ചെന്നൈയിൽ ജയിലർ 2 ചിത്രീകരണം തുടങ്ങിയത്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്‌ക്കൊപ്പം ജയിലർ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT