Rajinikanth 
Entertainment

'ഫ്രെയ്‌മെ പാറുങ്കെ ജീ...'; 'മനസിലായോ'യ്ക്ക് ചുവടുവച്ച് രജനികാന്ത്; ആര്‍പ്പുവിളിച്ച് അനിയും കാവ്യയും, വിഡിയോ

പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്ന രജനികാന്തിന്റെ വിഡിയോ വൈറലാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍ അനിരുദ്ധും കാവ്യ മാരനും വിവാഹിതരായി. നവംബര്‍ 11 ന് ഗ്രീസില്‍ വച്ചായിരുന്നു വിവാഹം. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനിരുദ്ധിന്റേയും കാവ്യയുടേയും വിവാഹത്തിനായി നാളുകളായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിനിടെ വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്ന രജനികാന്തിന്റെ വിഡിയോയും വൈറലാവുകയാണ്. അനിരുദ്ധ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം മനസിലായോയ്ക്ക് ചുവടുവെക്കുന്ന രജനികാന്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. വരനും വധുവും തലൈവരുടെ ചുവടുകള്‍ക്ക് ആര്‍പ്പുവിളിക്കുന്നതും വിഡിയോയില്‍ കാണാം.

രജനികാന്തിനൊപ്പം ഭാര്യ ലതയും വിവാഹത്തിനെത്തിയിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു. അനിരുദ്ധിന്റെ അടുത്ത ബന്ധവുമാണ് രജനികാന്ത്. കാവ്യയുടെ അടുത്ത ബന്ധുവാണ് എംകെ സ്റ്റാലിന്‍.

കാവ്യയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ചു കൊണ്ട് അനിരുദ്ധ് കുറിച്ചത് ''എന്റെ വണ്‍സ് ഇന്‍ എ ലൈഫ്‌ടൈം, ഫോര്‍ എ ലൈഫ്‌ടൈം. 11.11'' എന്നായിരുന്നു. ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഗ്രീസിലെ വിവാഹാഘോഷങ്ങള്‍ക്ക് ശേഷം നവംബര്‍ 21 ന് ചെന്നൈയില്‍ വച്ച് വിവാഹാസത്കാരവും ഒരുക്കുന്നുണ്ട്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ക്ക് ക്ഷണമുണ്ട്.

Rajinikanth dances at Anirudh-Kavya Maran wedding. Video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി വാങ്ങല്‍: മന്ത്രിസഭാ യോ​ഗത്തിൽ സണ്ണി ജോസഫ് മിണ്ടിയില്ല; സർക്കാരിന്റെ പിന്മാറ്റം പ്രശാന്തിന്റെ മുന്നറിയിപ്പിൽ

'കെപിസിസി പ്രസിഡന്റ് ആരാകണം എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും, അതുവരെ ക്ഷമിക്കൂ'

അണ്ടര്‍ 19 ഏഷ്യാകപ്പ്: സെമിയില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അഫ്ഗാന്‍; ഇന്ത്യന്‍ പ്രതീക്ഷ ആര്യവീറില്‍

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ 19 കാരിയും കൂട്ടാളികളും അറസ്റ്റിൽ

ഹൈറേഞ്ച് ഹൈവേ നിർമ്മാണം; വനഭൂമി കൈയേറ്റ ആരോപണത്തിൽ വനം വകുപ്പിന്റെ വിശദീകരണം തേടി സുപ്രീം കോടതി സമിതി