അണ്ടര്‍ 19 ഏഷ്യാകപ്പ്: സെമിയില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അഫ്ഗാന്‍; ഇന്ത്യന്‍ പ്രതീക്ഷ ആര്യവീറില്‍

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തിയത്
aryavir sehwag
dia vs Afghanistan U19 Asia Cup Semi-Final: Aaryavir Sehwag in Focus
Updated on: 
1 min read

മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയാണ് ഇന്നും ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് മറ്റൊരു സെമി.

ലക്ഷ്യ റായ്ന്ദാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ബാറ്റിങ്ങില്‍ പ്രധാന പ്രതീക്ഷ ഓപ്പണര്‍ ആര്യവീര്‍ സെവാഗിലാണ്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകനായ ആര്യവീര്‍ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 252 റണ്‍സാണ് താരം നേടിയത്. യുഎഇക്കെതിരായ അവസാന മത്സരത്തില്‍ 168 പന്തില്‍ 160 റണ്‍സ് നേടി ആര്യവീര്‍ തിളങ്ങിയിരുന്നു.

ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടേത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് മൂന്നുവിക്കറ്റിന് പരാജയപ്പെട്ടു.

അഫ്ഗാനെതിരേ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അതേസമയം, ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച അഫ്ഗാനിസ്ഥാനെ മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. ശനിയാഴ്ചയാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.

പ്ലേയിങ് ഇലവന്‍

  • ഇന്ത്യ: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റന്‍), ആര്യവീര്‍ സേവാഗ്, അന്‍വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), അര്‍ജുന്‍ രാജ്പുത്, ആര്യന്‍ സവ്‌സാനി, ഇഷാന്‍ സൂദ്, കാവ്യ പരേഷ് പട്ടേല്‍, മനല്‍ ചൗഹാന്‍, മോഹിത് ഉല്‍വ, വികെ വിനീത്, യശ്ബര്‍ദന്‍ സിങ് ചൗഹാന്‍

  • അഫ്ഗാനിസ്ഥാന്‍: ആബിദുല്ല നദര്‍ജാന്‍, അമീര്‍ ഹംസ, ബിലാല്‍ സുലിമാന്‍ഖില്‍, ഫരീദുല്ല ഇഹ്‌സാസ്, മുഹമ്മദ് അലി, നോമന്‍ സലാര്‍സായി (വിക്കറ്റ് കീപ്പര്‍), നൂര്‍ നിയാസി, ഷാ റഹിമി, സൊഹൈല്‍ ഖാന്‍ (ക്യാപ്റ്റന്‍), സുബാന്‍ അലി, താഹിര്‍ സര്‍വാരി

aryavir sehwag
ഗില്ലിനെ പിന്നിലാക്കി, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടത്തിലെത്തി അഫ്ഗാന്‍ ക്യാപ്റ്റന്‍
aryavir sehwag
ബൈ മുംബൈ...; 18 കോടിക്ക് ഹര്‍ദിക് പഞ്ചാബിലേക്ക്; ബുംറയ്‌ക്കൊപ്പം പന്തെറിയാന്‍ അര്‍ഷ്ദീപും; 'ബുള്ളറ്റ്' കൈമാറ്റം
aryavir sehwag
വീണ്ടും ഹിറ്റ്മാന്‍ നയിക്കുമോ?; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഈ താരങ്ങളും പരിഗണനയില്‍
Summary

U19 Asia Cup Semi-Final: India Field First, Aim To End Afghanistan's Perfect Run

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER