വീണ്ടും ഹിറ്റ്മാന്‍ നയിക്കുമോ?; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഈ താരങ്ങളും പരിഗണനയില്‍

പുതിയ ക്യാപ്റ്റനെ സംബന്ധിച്ച് ടീം മാനേജ്‌മെന്റ് ഇതുവരെ മനസ്സു തുറന്നിട്ടില്ല
Rohit Sharma
രോഹിത് ശർമ്മ ഫയൽ
Edited By:
Updated on: 
1 min read

മുംബൈ: ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണിലെ നായകനായ ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സിന് കൈമാറിയതോടെ പുതിയ നായകനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ്മ വീണ്ടും എത്തുമോയെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവമാണ്. എന്നാല്‍ പുതിയ ക്യാപ്റ്റനെ സംബന്ധിച്ച് ടീം മാനേജ്‌മെന്റ് ഇതുവരെ മനസ്സു തുറന്നിട്ടില്ല.

Rohit Sharma
കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

നായകസ്ഥാനത്തേക്ക് ഹിറ്റ്മാനെ കൂടാതെ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, യുവതാരം തിലക് വര്‍മ്മ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കില്ലെന്ന് മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ക്യാപ്റ്റന്‍സി സാധ്യതകള്‍ വിലയിരുത്തി വരികയാണ്. ടീമിന്റെ ക്യാപ്റ്റനെ ഉചിതമായ സമയത്ത് തന്നെ പ്രഖ്യാപിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതിഫലത്തില്‍ വര്‍ധനവോടെയാണ് ഹര്‍ദിക് മുംബൈ ഇന്ത്യന്‍സില്‍ നിന്നും പഞ്ചാബിലേക്ക് മാറുന്നത്. മുംബൈ ഇന്ത്യന്‍സില്‍ 16.35 കോടി രൂപയായിരുന്ന ഹര്‍ദികിന്റെ പ്രതിഫലം, പഞ്ചാബ് ടീമില്‍ 18 കോടി രൂപയായി ഉയരും. അര്‍ഷ്ദീപ് സിങ് നിലവില്‍ വാങ്ങുന്ന 18 കോടി രൂപ പ്രതിഫലത്തില്‍ തന്നെയാണ് മുംബൈയിലേക്ക് മാറുന്നത്. 2019ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അര്‍ഷ്ദീപ്, പഞ്ചാബ് കിങ്സിനൊപ്പമുള്ള എട്ട് സീസണുകള്‍ നീണ്ട കാലയളവിനാണ് വിരാമമിടുന്നത്. 2025ലെ സീസണില്‍ 21 വിക്കറ്റുകളും 2026-ല്‍ 14 വിക്കറ്റുകളും അര്‍ഷ്ദീപ് സ്വന്തമാക്കി.

2015 ല്‍ യുവ ഓള്‍റൗണ്ടറായി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിയ ഹര്‍ദിക് പാണ്ഡ്യയും നീണ്ട കാലത്തെ ബന്ധത്തിനാണ് അവസാനം കുറിച്ചത്. മുംബൈ നേടിയ നാലു കിരീടനേട്ടങ്ങളിലും ഹര്‍ദികും പങ്കാളിയായിരുന്നു. ഇടയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയ ഹര്‍ദിക് പിന്നീട് നായകനായി വീണ്ടും തിരിച്ചെത്തി. 2024-ലാണ് ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഇതുവരെ കളിച്ച 162 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന്, 146.28 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 2,955 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ, 82 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Rohit Sharma
17 ഫോര്‍, 7 സിക്‌സര്‍; 'ഡാഡി സെഞ്ച്വറി' നേടി ബേബി സെവാഗ്: ഫൈനലില്‍ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം?
Rohit Sharma
തകർപ്പൻ സെഞ്ച്വറി, വീണ്ടും 'ആര്യവീര്‍ സെവാഗ്'!
Summary

Prominent players under consideration for the Mumbai Indians captaincy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER