

അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്. യുഎഇക്കെതിരായ നിര്‍ണായക പോരില്‍ താരം 131 പന്തില്‍ 13 ഫോറും 2 സിക്‌സും സഹിതം 100 റണ്‍സെടുത്തു.
മത്സരത്തില്‍ ടോസ് നേടി യുഎഇ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. സഹ ഓപ്പണറും ക്യാപ്റ്റനുമായി ലക്ഷ്യ റായ്ചന്ദാനി 17 റണ്‍സുമായി മടങ്ങിയെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്ത് കിടിലന്‍ ബാറ്റിങുമായി ആര്യവീര്‍ കളം വാഴുകയായിരുന്നു.
നേരത്തെ നേപ്പാളിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ വിജയശില്‍പ്പിയായതും ആര്യവീറാണ്. അന്ന് താരം 52 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം താരം 70 റണ്‍സ് വാരിയിരുന്നു. പിന്നാലെയാണ് യുഎഇക്കെതിരായ സെഞ്ച്വറി നേട്ടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates