അഫ്ഗാനുമായി 'നോ ക്രിക്കറ്റ്'... കടുപ്പിച്ച് സ്‌കോട്‌ലന്‍ഡ്!

താലിബാന്‍ ഭരണത്തിൽ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീം
Cricket Scotland
Cricket Scotlandx
Updated on: 
1 min read

എഡിന്‍ബര്‍ഗ്: താലിബാന്‍ ഭരണകൂടത്തിനു കീഴില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീം. അഫ്ഗാനിസ്ഥാനുമായി ദ്വിരാഷ്ട്ര, ത്രിരാഷ്ട്ര പരമ്പരകള്‍ കളിക്കില്ലെന്നു ക്രിക്കറ്റ് സ്‌കോട്‌ലന്‍ഡ് വ്യക്തമാക്കി. ഐസിസി പോരാട്ടങ്ങളില്‍ മാത്രമേ ഇനി അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ് കളിക്കു എന്നാണ് അവര്‍ നിലപാടെടുത്തിരിക്കുന്നത്.

ഐസിസി മത്സരങ്ങള്‍ക്ക് പുറത്തുള്ള പോരാട്ടങ്ങള്‍ക്കായി അഫ്ഗാന്‍ ടീമിനു സ്‌കോട്‌ലന്‍ഡില്‍ വേദി അനുവദിക്കില്ല. പ്രീ ടൂര്‍ ട്രെയിനിങ് ക്യാംപുകള്‍, പരിശീലന മത്സരങ്ങള്‍ എന്നിവ നടത്താനും അനുമതി നല്‍കില്ല. നിലവില്‍ അഫ്ഗാനിസ്ഥാന്‍ സ്വന്തം രാജ്യത്ത് വിദേശ ടീമുകളെ നേരിടുന്നില്ല. പകരം ദുബൈ, ഇന്ത്യ അടക്കമുള്ള ഇടങ്ങളിലാണ് അവര്‍ ഹോം പോരാട്ടങ്ങള്‍ നടത്തുന്നത്.

ഐസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോകകപ്പ്, അല്ലെങ്കില്‍ സമാന രീതിയിലുള്ള ടൂര്‍ണമെന്റുകളില്‍ മാത്രമേ സ്‌കോട്‌ലന്‍ഡ് അഫ്ഗാനിസ്ഥാനെതിരെ കളിക്കു. എന്നാല്‍ അതിനര്‍ഥം താലിബാന്‍ ഭരണകൂടത്തെ അല്ലെങ്കില്‍ അവരുടെ നയങ്ങളെ പിന്തുണയ്ക്കുന്നു എന്നല്ലെന്നും ക്രിക്കറ്റ് സ്‌കോട്‌ലന്‍ഡ് വ്യക്തമാക്കി.

Cricket Scotland
ഹാമിൽട്ടനിൽ കനത്ത മഴ; ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം പോരാട്ടം വൈകുന്നു

സ്ത്രീകളും പെണ്‍കുട്ടികളും താലിബാന്‍ ഭരണത്തിനു കീഴില്‍ നേരിടുന്ന അവകാശ ലംഘനങ്ങളും നിയന്ത്രണങ്ങളുമാണ് സ്‌കോട്‌ലന്‍ഡിന്റെ നിലപാടിനു പിന്നില്‍. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും കായിക രംഗത്ത് സമത്വം നിലനിര്‍ത്തുന്നതിനും ക്രിക്കറ്റ് സ്‌കോട്‌ലന്‍ഡ് മുന്‍ഗണന നല്‍കുന്നു.

നേരത്തെ ഓ്‌സ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളും സമാന നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെയാണ് അതേപാത സ്വീകരിച്ച് സ്‌കോട്‌ലന്‍ഡും രംഗത്തെത്തിയത്.

അതേസമയം, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ (എപിഎല്‍) കളിക്കാന്‍ സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മുന്‍സി കരാറിലെത്തിയിട്ടുണ്ട്. ഐസിസി അംഗീകാരം കിട്ടിയാല്‍ താരങ്ങള്‍ക്ക് എപിഎല്‍ കളിക്കുന്നതിന് പ്രശ്‌നമില്ല. എന്‍ഒസി നല്‍കാന്‍ ബോര്‍ഡ് ഒരുക്കമാണെന്നും അധികൃതര്‍ പറഞ്ഞു.

Cricket Scotland
പേസ് പടയെ ഒരുക്കി... 'പ്രോട്ടീസ് ടെസ്റ്റിന്' ഇം​ഗ്ലണ്ട്!
Cricket Scotland
ടെസ്റ്റിലും നയിക്കും... സ്മൃതി മന്ധാന ഇനി 'ഫുൾ ടൈം ക്യാപ്റ്റൻ'!
Summary

The debate over cricketing ties with Afghanistan has found another voice, with Cricket Scotland joining Australia and England in restricting bilateral engagement. The board has cited the Taliban's treatment of women and girls while keeping its ICC commitments intact

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER