

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് ക്യാപ്റ്റനായി 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ. മൂന്നാം ടെസ്റ്റ് 2027 ജനുവരി 3 മുതല്‍ 7 വരേയും നടക്കും.
ലിയാം പാറ്റേഴ്‌സന്‍ വൈറ്റാണ് ടീമിലെ പുതുമുഖം. താരം ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. കൗണ്ടി ചാംപ്യന്‍ഷിപ്പിലെ മികവാണ് താരത്തിന് നേട്ടമായത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച ബൗളിങുമായി കളം വാണ താരമാണ് സ്പിന്നറാണ് താരം.
പരിക്കു മാറി ജേക്കബ് ബേതേല്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍, ബാറ്റര്‍ ഒലി പോപ്പ് എന്നിവര്‍ പുറത്തായി. ഡാന്‍ ലോറന്‍സും ടീമില്‍ തിരിച്ചെത്തി.
ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, ഒലി റോബിന്‍സന്‍, സാം കുക്ക്, സോണി ബക്കര്‍ എന്നിവരാണ് ഇംഗ്ലണ്ട് പേസ് പട. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആതിഥേയരുടെ വെല്ലുവിളി നേരിടാന്‍ കരുത്തുറ്റ പേസ് നിരയെയാണ് ഇംഗ്ലണ്ട് ഇറക്കുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ വളരെ പിന്നിലാണ് ഇംഗ്ലണ്ട്. അവര്‍ ആറാം സ്ഥാനത്താണുള്ളത്. 38.64 ശതമാനം പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. നിലവിലെ ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക 71.43 ശതമാനം പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, സോണി ബക്കര്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്ക്, സാം കുക്ക്, ജോര്‍ദാന്‍ കോക്‌സ്, ബെന്‍ ഡക്കറ്റ്, എമിലിയോ ഗെ, ഡാന്‍ ലോറന്‍സ്, ലിയാം പാറ്റേഴ്‌സന്‍ വൈറ്റ്, ഒലി റോബിന്‍സന്‍, ജാമി സ്മിത്ത്, ജോഷ് ടോംഗ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates