സൂര്യകുമാര്‍ യാദവ് വീണ്ടും ക്യാപ്റ്റന്‍! മുംബൈ ടീമിനെ നയിക്കും

ഇന്ത്യന്‍ ടീമിനൊപ്പം തിരക്കിട്ട ഷെഡ്യൂള്‍ ഉള്ളതിനാല്‍ ശ്രേയസ് അയ്യരെ പരിഗണിച്ചില്ല
Suryakumar Yadav
Suryakumar Yadav x
Updated on: 
1 min read

മുംബൈ: രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ മുംബൈ ക്രിക്കറ്റ് ടീം കൈവിട്ടില്ല. വെറ്ററന്‍ താരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിനുള്ള ടീമിന്റെ ക്യാപ്റ്റനായി നിയോഗിച്ചു.

ഈ മാസം 14 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടം ആരംഭിക്കുന്നത്. ആദ്യ നാല് റൗണ്ടുകളിലേക്കുള്ള രഞ്ജി ടീമിലേക്ക് സൂര്യയെ പരിഗണിക്കാഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് പുതിയ നിയോഗം.

വൈറ്റ് ബോളില്‍ മുംബൈയെ സൂര്യകുമാര്‍ യാദവ് നയിക്കും. നിലവിലെ ഇന്ത്യ ടി20 ക്യാപ്റ്റനും മുംബൈ വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇന്ത്യന്‍ ടീമിന്റെ തിരക്കുള്ള ഷെഡ്യൂള്‍ കാരണം ശ്രേയസിന് ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായി കളിക്കാന്‍ സാധിക്കില്ല. മാത്രമല്ല ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് മത്സരങ്ങളിലും ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ശ്രേയസാണ് ഇന്ത്യയെ നയിക്കുന്നത്. ഏകദിന പരമ്പര ഈ മാസം 15നാണ് അവസാനിക്കുന്നത്. അംഗ്കൃഷ് രഘുവംശി, ശിവം ദുബെ, മുഷീര്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, വെറ്ററന്‍ താരം ശാര്‍ദുല്‍ ഠാക്കൂര്‍ അടക്കമുള്ളവരും ടീമില്‍ ഇടംപിടിച്ചു.

Suryakumar Yadav
41ാം വയസില്‍ 'ഡബിള്‍ സെഞ്ച്വറി'! ചരിത്രമെഴുതി ക്രെയ്ഗ് ഇര്‍വിന്‍

2026ലെ ഐപിഎല്‍ സീസണിനു ശേഷം സൂര്യകുമാര്‍ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഏതാണ്ട് 5 മാസങ്ങള്‍ക്ക് ശേഷമാണ് സൂര്യകുമാര്‍ കളത്തിലേക്ക് തിരിച്ചെത്തുന്നത്. ലോകകപ്പ് നേട്ടത്തിനു ശേഷം സൂര്യകുമാറിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. പിന്നീട് താരത്തെ ഇന്ത്യന്‍ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടുമില്ല.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ആവശ്യമായ മത്സരപരിചയത്തിന്റെ കുറവാണ് ഇത്തവണത്തെ രഞ്ജി പോരാട്ടത്തിനുള്ള മുംബൈ ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കത്തതിനു കാരണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടി20 സെറ്റപ്പിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് കരിയറിന്റെ സായാഹ്നത്തില്‍ സൂര്യയ്ക്ക് വന്നിരിക്കുന്നത്. നിലവില്‍ പ്രഗ്യാന്‍ ഓജയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി വന്നതും താരത്തിനു പ്രതീക്ഷ നല്‍കുന്നതാണ്.

Suryakumar Yadav
3 ഇന്നിങ്‌സ്... 206, 173, 131, 128, 113, 105, 100... 'സെഞ്ച്വറി പ്രളയം'!!! ആകെ റണ്‍സ് '1541'!
Suryakumar Yadav
പിടി ഉഷ തോറ്റു, അഞ്ജു ബോബി ജോർജ് ജയിച്ചു!
Summary

Suryakumar Yadav will captain Mumbai in the Syed Mushtaq Ali Trophy after missing the opening four Ranji Trophy rounds. His return offers the former India T20I skipper an opportunity to impress the new selection panel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER