41ാം വയസില്‍ 'ഡബിള്‍ സെഞ്ച്വറി'! ചരിത്രമെഴുതി ക്രെയ്ഗ് ഇര്‍വിന്‍

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ നേട്ടം
Craig Ervine century celebration
Craig Ervinex
Updated on: 
2 min read

ഷാര്‍ജ: സിംബാബ്‌വെ വെറ്ററന്‍ താരം ക്രെയ്ഗ് ഇര്‍വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയാണ് 41കാരന്‍ ചരിത്രത്തില്‍ ഇടം നേടിയത്.

ഹൈ സ്‌കോറിങ് കണ്ട ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ക്രെയ്ഗ് ഇര്‍വിന്‍ 279 പന്തില്‍ 23 ഫോറുകളും 2 സിക്‌സും സഹിതം 206 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സിംബാബ്‌വെക്കായി ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി ക്രെയ്ഗ് ഇതോടെ മാറി. ഇതേ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ ടെയ്‌ലറുടെ റെക്കോര്‍ഡാണ് ഇര്‍വിന്‍ മറികടന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമായി ഇര്‍വിന്‍ മാറി. 40 വയസ് കഴിഞ്ഞ ശേഷം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തെ ആറാമത്തെ താരമായും ഇര്‍വിന്‍ മാറി. മാത്രമല്ല 1994ന് ശേഷം ടെസ്റ്റില്‍ 41ാം വയസില്‍ ഒരു താരം ഇരട്ട സെഞ്ച്വറി നേടുന്നതും ഇതാദ്യം.

Craig Ervine century celebration
3 ഇന്നിങ്‌സ്... 206, 173, 131, 128, 113, 105, 100... 'സെഞ്ച്വറി പ്രളയം'!!! ആകെ റണ്‍സ് '1541'!

21ാം നൂറ്റാണ്ടില്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായമുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഇര്‍വിന്‍ എത്തി. മുന്‍ പാകിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹഖ് മാത്രമാണ് ഇര്‍വിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ താരം.

ഇര്‍വിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ടെസ്റ്റില്‍ 2000 റണ്‍സും താരം പിന്നിട്ടു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്രെയ്ഗ് ഇര്‍വിന്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്. അഫ്ഗാനിസ്ഥാനെതിരെ നേടിയ 104 റണ്‍സാണ് അവസാനം നേടിയത്.

മത്സരം സമനിലയില്‍ അവസാനിച്ചു. ഹൈ സ്‌കോറിങ് കണ്ട പോരാട്ടം 3 ഇന്നിങ്‌സ് മാത്രമാണ് നടന്നത്. ആകെ പിറന്നത് 1541 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ ഒന്നാം ഇന്നിങ്‌സില്‍ 504 റണ്‍സില്‍ ഓള്‍ ഔട്ട്. അഫ്ഗാനിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത് 514 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ സിംബാബ്‌വെ നേടിയത് 5 വിക്കറ്റ് നഷ്ടത്തില്‍ 523 റണ്‍സ്. ഒരു ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ട് ഇന്നിങ്‌സിലും 500ന് മുകളില്‍ റണ്‍സ് നേടുന്ന ലോകത്തെ ആദ്യ രാജ്യമെന്ന റെക്കോര്‍ഡും മത്സരത്തില്‍ സിംബാബ്‌വെ സ്വന്തമാക്കി.

Craig Ervine century celebration
പിടി ഉഷ തോറ്റു, അഞ്ജു ബോബി ജോർജ് ജയിച്ചു!
Craig Ervine century celebration
​ഗംഭീർ തുടരും... 'ടെസ്റ്റിന്' ഇന്ത്യന്‍ കോച്ചിങ് ടീം പിരിയും!
Summary

Craig Ervine finished unbeaten on 206 off 279 balls, with 23 fours and two sixes. His hundred had already made him Zimbabwe’s oldest Test centurion at 41 years and 82 days, passing Taylor’s mark from the same match. He then kept going to the double

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER