

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തിനു ശേഷം ഇന്ത്യന്‍ പരിശീലക ടീം രണ്ട് സംഘമായി പിരിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സംഘം ഏകദിന ടീം ക്യാംപില്‍ തുടരുമ്പോള്‍ മറ്റൊരു സംഘം ഇന്ത്യയുടെ ടെസ്റ്റ് ക്യാംപില്‍ ചേരുമെന്നാണ് വിവരം. ഈ മാസം 19 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. 11 മുതല്‍ ടെസ്റ്റ് ക്യാംപ് തുടങ്ങും. ഒന്നാം ടെസ്റ്റിനു മുന്‍പായി അഞ്ചോ, ആറോ പ്രാക്ടീസ് സെഷനുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കും.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, സ്പിന്‍ ബൗളിങ് കോച്ച് സയ്‌രാജ് ബഹുതുലെ എന്നിവര്‍ ഏകദിന ക്യാംപില്‍ തുടരും. ബാറ്റിങ് കോച്ച് സീതാംശു കൊട്ടക്, ഫാസ്റ്റ് ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ എന്നിവര്‍ ടെസ്റ്റ് ക്യാംപിനൊപ്പം ചേരും. ന്യൂസിലന്‍ഡിലെ പിച്ചില്‍ ടെസ്റ്റ് കളിക്കുന്നത് കടുത്ത വെല്ലുവിളിയാണ് സന്ദര്‍ശക ടീമുകള്‍ക്ക് മുന്നില്‍ സാധാരണ ഉയര്‍ത്താറുള്ളത്. ഈ വെല്ലുവിളികള്‍ അതിജീവിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കോച്ചിങ് സംഘത്തെ രണ്ട് ടീമാക്കി തിരിച്ചുള്ള പരിശീലനം.
പ്ലാനിങ്ങില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം. എങ്കിലും 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഗൗതം ഏകദിന ടീം ക്യാംപിനൊപ്പം തന്നെ ഉണ്ടാകും. സയ്‌രാജും ഇവിടെ തുടരും. ഞാനും മോണിയും മറ്റ് ചില സ്റ്റാഫുകളും വെല്ലിങ്ടനിലേക്ക് പോകും. അതാണ് പ്ലാന്‍. എങ്കിലും അന്തിമ തീരുമാനം ഗൗതമിന്റേതായിരിക്കും. ഇതില്‍ മാറ്റം വരാം. നിലവില്‍ ഇതാണ് തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് ക്യാംപിലെ താരങ്ങളുടെ വര്‍ക്ക് ലോഡ്, ഫിറ്റ്‌നസ്, പ്രാക്ടീസ് എന്നിവ കാലാവസ്ഥയുടെ ആനുകൂല്യം മനസിലാക്കി മികച്ച രീതിയിലാക്കാനാണ് ഞങ്ങളുടെ ശ്രമം.
ഏകദിന പോരാട്ടങ്ങള്‍ കഴിഞ്ഞാലും പേസര്‍മാരായ അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍, അക്വിബ് നബി എന്നിവര്‍ ടെസ്റ്റ് ക്യാംപില്‍ തുടരും. നെറ്റ് ബൗളര്‍മാരായാണ് ഇവരെ ടീമിനൊപ്പം നിലനിര്‍ത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates