രജനികാന്ത് നായകനായ ജയിലര്‍ 2 തിയേറ്ററുകളിലേക്ക് എത്തുകയാണ്. വന്‍ വിജയമായ ആദ്യ ഭാഗത്തിന് ശേഷം തലൈവരെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുകയാണ്. ഇത്തവണ രജനിയ്‌ക്കൊപ്പം ആദ്യ ഭാഗത്തേക്കാളും വലിയൊരു താരനിര കൂടെയുണ്ട്. എന്നാല്‍ ഒരു താരം ഇല്ലെന്നത് മിസ്സിങ് ആണെന്നാണ് രജനികാന്ത് പറയുന്നത്.
ജയിലര്‍ 2വിന്റെ റിലീസിന് മുമ്പായി നടത്തിയ സൂപ്പര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ആദ്യ ഭാഗത്തില്‍ ഒരു പാട്ട് രംഗത്തിലെത്തി തരംഗം സൃഷ്ടിച്ച തമന്ന രണ്ടാം ഭാഗത്തിലെന്നത് സങ്കടമാണെന്നാണ് രജനികാന്ത് പറയുന്നത്. രണ്ടാം ഭാഗത്തില്‍ ഒരു പാട്ടിലെങ്കിലും തമന്നയെ കൊണ്ടുവരാമായിരുന്നുവെന്ന് താന്‍ നെല്‍സണോട് പറഞ്ഞിരുന്നുവെന്നും രജനി പറയുന്നു.
'ഒരേയൊരു മിസ്സിങ് നമ്മുടെ തമന്നയാണ്. രണ്ട് പാട്ടുണ്ട്. ഒരു പാട്ടില്‍ തമന്നയെ വെക്കാമെന്ന് ഞാന്‍ നെല്‍സണോട് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതി വെക്കാനാകില്ലെന്നായിരുന്നു മറുപടി. എനിക്ക് ഇഷ്ടമായതു കൊണ്ടല്ല, ജനങ്ങള്‍ക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് സാര്‍ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബാംഗ്ലൂരിലേക്ക് തിരികെ പോയിട്ടുണ്ടാകും. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തതു കൊണ്ടാണ് ഇവിടെ നില്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു'' എന്നാണ് രജനികാന്ത് പറയുന്നത്.
നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ്. രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, രമ്യ കൃഷ്ണ, മിര്‍ന തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, എസ്‌ജെ സൂര്യ, ഹൃത്വിക് റോഷന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates