'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതമാണ്. അത് സാധ്യമാകുന്നത് സിനിമയോടുള്ള സ്‌നേഹവും ഡെഡിക്കേഷനും കൊണ്ടാണ്'
Mahesh Mathew, Mammootty
Mahesh Mathew, Mammootty
Updated on: 
1 min read

ആക്ഷന്‍ രംഗം ചെയ്യുന്നതിനിടെ മമ്മൂട്ടി തന്നെ ഞെട്ടിച്ചതിനെക്കുറിച്ച് സ്റ്റണ്ട് മാസ്റ്റര്‍ മഹേഷ് മാത്യു. ബസൂക്ക എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് മാത്യുവായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടിയിരുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മാത്യു മറക്കാനാകാത്ത അനുഭവം പങ്കിട്ടത്.

''മമ്മൂക്കയുടെ കൂടെ ആദ്യമായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു. എനിക്ക് ഭയങ്കര പേടിയായിരുന്നു. സാറിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. സാര്‍ വലിയ താരമല്ലേ. മമ്മൂക്ക കൂളാണ്, ഈസിയായി ചെയ്യുമെന്ന് സംവിധായകന്‍ പറഞ്ഞു. റോഡിലായിരുന്നു ഫൈറ്റ്. ബൈക്ക് ചേസിങ് എല്ലാമുണ്ടായിരുന്നു. ബൈക്ക് ചേസിങ് എല്ലാം കഴിഞ്ഞാണ് സാറിനെ വിളിച്ചത്. സാര്‍ വന്നിറങ്ങുമ്പോള്‍ എല്ലാം റെഡിയായിരുന്നു'' മാത്യു പറയുന്നു.

''മമ്മൂക്ക വന്നപ്പോള്‍ എല്ലാം പറഞ്ഞു കൊടുത്തു. ഒരു കിക്ക് ചെയ്യാനുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഡ്യൂപിനെ വെക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മമ്മൂക്ക അടുത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ കിക്ക് ഡ്യൂപ്പിനെ വച്ച് ചെയ്‌തോളാം എന്ന് ഞാന്‍ പറഞ്ഞു. പോ എന്ന് അദ്ദേഹം കൈ കൊണ്ട് കാണിച്ചു. ഞാന്‍ പോയി''.

''ആക്ഷന്‍ പറഞ്ഞതും അദ്ദേഹം ഒട്ടും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞത് പോലെ ചെയ്ത ശേഷം കിക്ക് ചെയ്തു. ഞാന്‍ ഞെട്ടിപ്പോയി. സൂപ്പറായിരുന്നു, ഞാന്‍ കയ്യടിച്ചു പോയി. മാസ്റ്റര്‍ ഞാന്‍ പറഞ്ഞില്ലേ മമ്മൂക്ക ചെയ്യുമെന്ന് എന്നായിരുന്നു സംവിധായകന്‍ ചോദിച്ചത്. ആ രംഗം എനിക്ക് അടിപൊളി ഓര്‍മയാണ്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ മാറുന്നത് നേരിട്ട് കണ്ട് അത്ഭുതപ്പെട്ടു. രോമാഞ്ചമായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.

''മമ്മൂക്ക ഡ്യൂപ് വേണ്ടെന്ന് പറഞ്ഞത് എനിക്ക് ഞെട്ടലയിരുന്നു. ഡ്യൂപ്പോ? ഞാന്‍ ചെയ്യും ഡാ എന്ന് പറയുന്നത് പോലെയായിരുന്നു അത്. കാലുയര്‍ത്തി നെഞ്ചിലാണ് ചവിട്ടിയത്. ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതമാണ്. അത് സാധ്യമാകുന്നത് സിനിമയോടുള്ള സ്‌നേഹവും ഡെഡിക്കേഷനും കൊണ്ടാണ്'' എന്നും അദ്ദേഹം പറയുന്നു.

Mahesh Mathew, Mammootty
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'
Mahesh Mathew, Mammootty
'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'
Mahesh Mathew, Mammootty
'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'
Summary

Stunt Master Mahesh Mathew recalls how Mammootty shocked by doing action without a dupe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anjali
Asif Ali
Urvashi, Mammootty
Kayadu Lohar and Rajinikanth
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com