rajanikanth_movie 
Entertainment

രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലിക്ക് ; റിലീസ് പ്രഖ്യാപിച്ചു

ചിത്രം നവംബർ 4ന് തിയറ്ററുകളിൽ എത്തും

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലിക്ക് തിയറ്ററുകളിൽ എത്തും. ചിത്രം നവംബർ 4ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തങ്ങളുടെ ഓദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 2021 പൊങ്കൽ റിലീസായാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം നീണ്ടു. ലോക്ഡൗണിന് ശേഷം 2020 ഡിസംബർ രണ്ടാംവാരമാണ്  ‘അണ്ണാത്തെ’ യുടെ ചിത്രീകരണം പുനരാരംഭിച്ചത്.

ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT