കൂലി (Coolie) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി സൗബിൻ; കൂലിയിലെ 'മോണിക്ക' ​ഗാനമെത്തി

മോണിക്ക എന്ന് തുടങ്ങുന്ന പാട്ടിൽ പൂജ ഹെ​ഗ്ഡയും സൗബിൻ ഷാ​ഹിറുമാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലി ഏറെ പ്രതീക്ഷയോടെയാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചികിട് എന്ന പാട്ടിന് ശേഷം കൂലിയിലെ പുതിയ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോണിക്ക എന്ന് തുടങ്ങുന്ന പാട്ടിൽ പൂജ ഹെ​ഗ്ഡയും സൗബിൻ ഷാ​ഹിറുമാണുള്ളത്.

പൂജയ്ക്കൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി തിളങ്ങിയിരിക്കുകയാണ് സൗബിൻ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. സുബലാഷിനി, അനിരുദ്ധ്, അസൽ കോലാർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദാഹ എന്നാണ് ആമിർ ഖാന്റെ ചിത്രത്തിലെ പേര്. ദേവയായി രജനികാന്തും ദയാലായി സൗബിനും സൈമൺ ആയി നാ​ഗാർജുനയും ചിത്രത്തിലെത്തുന്നുണ്ട്.

ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരാണ് നായികമാരായെത്തുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Superstar Rajinikanth starrer Coolie movie Monica Song Out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം