Entertainment

ദീപാവലിക്ക് വെടിക്കെട്ട് തീർക്കാൻ രജനി, അണ്ണാത്തെ റിലീസ് ഡേറ്റ് പുറത്ത്

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസ് ആയി നവംബർ നാലിന് ചിത്രം തിയറ്ററിൽ എത്തും. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് അണിയറ പ്രവർത്തകർ റിലീസ് തിയതി പ്രഖ്യാപിച്ചത്. 

വെള്ള ഷർട്ടും മുണ്ടും ധരിച്ച് ആഘോഷ മൂഡിൽ നിൽക്കുന്ന രജനിയാണ് പോസ്റ്ററിൽ. സിരുത്തൈ ശിവയും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.  ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു മാസ് ചിത്രമായിരിക്കും അണ്ണാത്തെയെന്നാണ് പ്രഖ്യാപനത്തിന്റെ തുടക്കം മുതലേയുള്ള സൂചന. 

കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജാക്കി ഷ്റോഫ്, ജഗബതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് റൂബൻ, ആർട്ട് മിലൻ. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT