Ilayaraja ഫയല്‍
Entertainment

ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി കരയാത്ത ഇളയരാജ അന്ന് കരഞ്ഞു; കോപ്പി റൈറ്റ് കേസുകള്‍ക്ക് പിന്നിലുമൊരു പ്രതികാരകഥ

പ്രിയപ്പെട്ട മകള്‍ക്ക് വേണ്ടിയും കരയാത്ത മനുഷ്യന്‍

സമകാലിക മലയാളം ഡെസ്ക്

സംഗീതത്തിന്റെ മഹാരാജ ഇളയരാജയെക്കുറിച്ച് വാചാലനായി അടുത്ത സുഹൃത്ത് കൂടിയായ നടന്‍ രജനികാന്ത്. ഇളയരാജയുടെ സംഗീത ജീവിതത്തിന്റെ 50-ാം വര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്. ഇളയരാജയുടെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തെക്കുറിച്ചുമൊക്കെയാണ് രജനികാന്ത് സംസാരിക്കുന്നത്.

ഇളയരാജയെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കി വിട്ടതിനെക്കുറിച്ചും കോപ്പി റൈറ്റ്‌സ് നിയമപോരാട്ടങ്ങളെക്കുറിച്ചുമൊക്കെ രജനികാന്ത് സംസാരിക്കുന്നുണ്ട്. തന്റെ സുഹൃത്തിന്റെ മരണത്തില്‍ കരഞ്ഞ ഇളയരാജയെക്കുറിച്ചും രജിനി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

അവര്‍ ഈ ലോകത്തൊന്നുമല്ല, സംഗീതത്തിന്റെ ലോകത്താണ്. ഇടയ്ക്ക് ഇവിടെ വന്നു പോകുന്നുവെന്ന് മാത്രം. ഒരു ദിവസം അവരെ പ്രസാദ് സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ടു. ഇനി ഇവിടെ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതേ റോഡില്‍ ഒരു പ്രീമിയര്‍ തിയേറ്റര്‍ വാങ്ങി റെക്കോര്‍ഡിങ് സ്റ്റുഡിയോയാക്കി മാറ്റി ഇളയരാജ എന്ന് തന്നെ പേരുമിട്ട് ബോര്‍ഡ് വച്ചു.

ഒരു കമ്പനിയ്ക്ക് മ്യൂസിക്കിന്റെ റൈറ്റ്‌സ് കൊടുത്തിരുന്നു. അവര്‍ പെട്ടെന്ന് കൈ വലിച്ചു. നിങ്ങള്‍ക്ക് പണമൊന്നും തരില്ലെന്ന് പറഞ്ഞു. ഇവര്‍ വിട്ടില്ല. കോടതിയില്‍ പോയി ജയിച്ചു. എല്ലാ റൈറ്റ്‌സും റോയല്‍റ്റിയും ഇദ്ദേഹത്തിനുള്ളതാണെന്ന് വിധി വന്നു. ഇവരുടെ അനുവാദമില്ലാതെ ടിവിയും കച്ചേരിയിലും സംഗീതപരിപാടികളിലൊന്നും പാടരുതെന്ന് ഉത്തരവിറക്കി. രാത്രി ഒമ്പത് മണിയ്ക്ക് പ്രഖ്യാപിക്കാന്‍ ഏല്‍പ്പിച്ചു.

ആ സമയം അമേരിക്കയില്‍ എസ്പിബിയുടെ പരിപാടി നടക്കുകയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് അദ്ദേഹത്തോട് പറയാന്‍ പറഞ്ഞു. അദ്ദേഹം ദേഷ്യപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ദേഷ്യപ്പെട്ടാല്‍ അവന്‍ എന്റെ സുഹൃത്തല്ല. പാട്ട് പാടുന്നത് നിര്‍ത്തി, നാളെ വൈകിട്ട് വന്ന് എന്നെ നേരില്‍ കാണുമെന്ന് പറഞ്ഞു. പറഞ്ഞത് പോലെ എസ്പിജി ഇളയരാജയുടെ പാട്ട് ഇനി പാടില്ലെന്ന് അനൗണ്‍സ് ചെയ്ത് വേറെ ആളുകളുടെ പാട്ട് പാടി. പറഞ്ഞത് പോലെ പിറ്റേന്ന് വൈകിട്ട് വീട്ടില്‍ വന്നു കണ്ടു.

കോവിഡ് കാലത്ത് വിവേകിനേയും എസ്പി ബാലസുബ്രഹ്മണ്യത്തേയും നമ്മുടെ ഇന്‍ഡസ്ട്രിയ്ക്ക് നഷ്ടമായി. അവര്‍ക്ക് പകരക്കാരില്ല. തന്റെ ഭാര്യയ്ക്ക് വേണ്ടിയും സഹോദരന് വേണ്ടിയും പ്രിയപ്പെട്ട മകള്‍ക്ക് വേണ്ടിയും കരയാത്ത ആ മനുഷ്യന്‍ അന്ന് തന്റെ കൂട്ടുകാരന് വേണ്ടി കരഞ്ഞു.

Rajinikanth talks about Ilayaraja. Recalls the musician cried for SPB and how he took revenge on a music studio.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT