സുധാകർ പ്രഭു/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ലുക്കിലും നടത്തത്തിലും തനി തലൈവർ! സോഷ്യൽമീഡിയയിൽ തരം​ഗമായി കൊച്ചിക്കാരുടെ രജനീകാന്ത്; വിഡിയോ

വൈറലായി രജനിയുടെ അപരൻ മലയാളിയായ സുധാകർ പ്രഭു

സമകാലിക മലയാളം ഡെസ്ക്

റ്റ നോട്ടത്തിൽ ഇത് നമ്മ തലൈവർ തന്നെ, ഫോർട്ടു കൊച്ചിയിലെ രജനീകാന്തിന്റെ അപരനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. നടത്തത്തിലും ചിരിയിലും ലുക്കിലും തനി രജനി. സുധാകർ പ്രഭുവിനെ നേരിൽ കാണുന്ന ആരും ഒന്നു ഞെട്ടും. സംവിധായകനും നടനുമായ നാദിർഷയാണ് കൊച്ചിക്കാരുടെ ഈ തലൈവരെ സോഷ്യൽമീഡിയയിൽ ആദ്യം പരിചയപ്പെടുത്തിയത്. 

സുധാകർ പ്രഭുവിനൊപ്പം നിൽക്കുന്ന നാദിർഷ നിൽക്കുന്ന ചിത്രം വളരെ വേ​ഗം വൈറലായിരുന്നു. അതിന് ശേഷംസെൽഫി എടുക്കാൻ ആരാധകരുടെ പ്രവാഹമാണെന്ന് സുധാകർ പറയുന്നു. ഫോർട്ട് കൊച്ചിയിൽ ചായക്കട നടത്തുകയാണ് സുധാകർ. നേരത്തെ മകൾക്കൊപ്പം ചെന്നൈയിൽ പോകുമ്പോൾ ആളുകൾ അത്ഭുതത്തോടെ ഓടി വന്ന് സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തെ പോലെ നടക്കാൻ കൂടുതൽ പ്രചോദനമായെന്നും സുധാകർ പറയുന്നു.

രജനീകാന്തിന്റെ ജയിലർ സിനിമ കാണാൻ എത്തിയപ്പോഴാണ് അമ്പരന്നു പോയതെന്ന് സുധാകർ പറഞ്ഞു. 'ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോൾ ഇത് രജനീകാന്തല്ലേ എന്ന് പറഞ്ഞ് പലരും അടുത്ത് വന്നു. ശരിക്കും അത്ഭുതപ്പെട്ട് പോയി'- സുധാകർ പറഞ്ഞു. ആളുകൾ തന്നെ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്നും തന്റെ ഇഷ്‌ടതാരമായ രജനീകാന്തിനെ നേരിൽ കാണണമെന്നാണ് ആ​ഗ്രഹമെന്നും സുധാകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT