

എം പത്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഉയിർ'. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നടൻ ബൈജു സന്തോഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.
എഎസ്ഐ ജോയ് എന്ന കഥാപാത്രമായാണ് ബൈജു ചിത്രത്തിലെത്തിയത്. "ഈ സമൂഹത്തിൽ പൊലീസ് ഇല്ലാതെ എന്തെങ്കിലും നടക്കുമോ?. പൊലീസുകാരില്ലാത്ത ഒരു മണിക്കൂർ ഒന്ന് ചിന്തിച്ചു നോക്കിക്കേ. ഒരു ആപത്ത് വന്നാൽ നമുക്ക് വിളിക്കാൻ ആരുമില്ല.
ആ അവസ്ഥയൊന്ന് ആലോചിച്ച് നോക്കിക്കേ. പൊലീസുകാരെയൊക്കെ പലരും പല രീതിയിൽ കുറ്റമൊക്കെ പറയും. പക്ഷേ അവരില്ലാത്ത ഒരു മണിക്കൂർ സങ്കല്പിക്കാൻ പോലും പറ്റില്ല. എല്ലാ ഡിപ്പാർട്ട്മെന്റിലും കുഴപ്പക്കാരുണ്ട്. കുറച്ച് ആൾക്കാർ കുഴപ്പക്കാർ സിനിമയിൽ ഇല്ലേ. എല്ലാത്തിലുമുണ്ട്. ഇതിൽ നല്ല പൊലീസുകാരാണ്.
ഞാൻ ഈ സിനിമയിൽ ഒരു എഎസ്ഐ ആണ്. ജോയ് എന്നാണ് പേര്. അങ്ങനെയൊരു കഥാപാത്രമാണ്. പുള്ളിക്ക് മക്കളൊന്നും ഇല്ല. കുട്ടികൾ വേണമെന്ന് ആഗ്രഹമുള്ള ഒരാളാണ് ജോയ്. അതിന്റെ വിഷമങ്ങളും അയാൾക്കുണ്ട്. റോഷൻ അവതരിപ്പിക്കുന്ന കാരക്ടറിന്റെ സഹായി ആണ് ജോയ്". - ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു സന്തോഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates