രഞ്ജിത്തിന്റെ 'ലോ ആന്റ് ഓർഡർ'; നായകനായി പ്രകാശ് വർമ്മ, ടൈറ്റിൽ പോസ്റ്റർ എത്തി

കഥ -തിരക്കഥ -സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു.
Prakash varma, Law and Order
Prakash varma, Law and Orderഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

'തുടരും' ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്റ് ഓർഡർ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്,

ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. കഥ -തിരക്കഥ- സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം-ബിജിബാൽ, എഡിറ്റർ- മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അതുൽ പ്രേം, സൈനുദ്ദീൻ,

പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോഷൻ എൻ ജി, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ- ശാലിനി,

ശബ്ദമിശ്രണം- വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ- കിഷൻ സപ്താ, നൃത്ത സംവിധാനം- ഷെരീഫ്,അർച്ചന, സംഘട്ടനം- കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പിസി സ്റ്റണ്ട്സ്, പിആർഒ- എ എസ് ദിനേശ്.

Prakash varma, Law and Order
"ബാഹുബലി'ക്ക് ശേഷം മൂന്ന് വർഷത്തേക്ക് ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല; എന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമേറിയ ദിവസങ്ങൾ'
Prakash varma, Law and Order
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജു മേനോൻ ചിത്രം; 'അവറാച്ചൻ ആന്‍റ് സൺസ്' സെക്കന്‍റ് ലുക്ക്
Prakash varma, Law and Order
'തമിഴ് സിനിമയ്ക്ക് ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടപ്പെട്ടിരിക്കുന്നു'; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും
Summary

Prakash varma upcoming movie Law and Order title poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com