'തമിഴ് സിനിമയ്ക്ക് ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടപ്പെട്ടിരിക്കുന്നു'; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും

ഭാഗ്യരാജിന്റെ മകൻ ശന്തനുവും മോഹൻലാലും 'എയ്ഞ്ചൽ ജോൺ' എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിരുന്നു.
Mammootty, Bhagyaraj, Mohanlal
Mammootty, Bhagyaraj, Mohanlalഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിനെ അനുസ്മരിച്ച് മോഹൻലാലും മമ്മൂട്ടിയും. ഒരു അപൂർവ പ്രതിഭയായിരുന്നു ഭാഗ്യരാജെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. തമിഴ് സിനിമയ്ക്ക് ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടമായിരിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഭാഗ്യരാജിന് ആദരാഞ്ജലികളെന്ന് മമ്മൂട്ടിയും ഫെയ്സ്ബുക്കിൽ കുറിച്ചു.

"ഇന്ന് തമിഴ് സിനിമയ്ക്ക് തൻ്റെ ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭയായിരുന്നു, സംവിധായകൻ, നടൻ, കഥാകാരൻ എന്നീ നിലകളിൽ തൻ്റെ ബുദ്ധികൂർമ്മത, ഊഷ്മളത, ദീർഘവീക്ഷണം എന്നിവകൊണ്ട് സിനിമയിലെ ഒരു തലമുറയെത്തന്നെ അദ്ദേഹം രൂപപ്പെടുത്തി.

അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എൻ്റെ അഗാധമായ അനുശോചനം. ഓം ശാന്തി." മോഹൻലാൽ കുറിച്ചു. മോഹൻലാലും ഭാഗ്യരാജിന്റെ ഭാര്യ പൂർണിമയും ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് സിനിമയിലെത്തിയത്.

ഭാഗ്യരാജിന്റെ മകൻ ശന്തനുവും മോഹൻലാലും 'എയ്ഞ്ചൽ ജോൺ' എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വച്ചായിരുന്നു ഭാ​ഗ്യരാജിന്റെ അന്ത്യം. 1979 ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങള്‍' എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. ഭാ​ഗ്യരാജിന്റെ പെട്ടെന്നുള്ള വിയോ​ഗം തമിഴ് സിനിമാ ലോകത്തെ പലർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.

Mammootty, Bhagyaraj, Mohanlal
'പെട്ടെന്ന് അവൾ ഭയങ്കര വിശ്വാസിയായി, ഹിന്ദു- മുസ്ലീം വിവാഹം ബുദ്ധിമുട്ടായിരിക്കുമെന്ന് അച്ഛൻ പറഞ്ഞിരുന്നു'; ഫറയുമായി പിരിഞ്ഞതിനെക്കുറിച്ച് നടൻ
Mammootty, Bhagyaraj, Mohanlal
ഇപ്പോഴും കിടപ്പിലാണ്, എണീപ്പിച്ചു നിര്‍ത്തുന്നുണ്ട്, കൈ കാലുകളുടെ ചലനവും മെച്ചമാവുന്നു; രാജേഷിനെക്കുറിച്ച് സുഹൃത്ത്
Mammootty, Bhagyaraj, Mohanlal
'ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന'; ഉള്ളുലഞ്ഞ് സുഹാസിനി
Summary

Mammootty and Mohanlal remembers Bhagyaraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com