Rajisha Vijayan in Masthishka Maranam Motion Poster 
Entertainment

ഗ്ലാമര്‍ ലുക്കില്‍ ഞെട്ടിച്ച് രജിഷ വിജയന്‍; ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ; 'മസ്തിഷ്‌ക മരണം' പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

മേക്കിങിലും പ്രമേയത്തിലുമെല്ലാം വാര്‍പ്പു മാതൃകകളെ പൊളിച്ചെഴുതുന്ന സംവിധായകന്‍ ആണ് കൃഷാന്ത്. സിനിമയ്ക്ക് പുറമെ സീരീസ് ലോകത്തും കൃഷാന്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൃഷാന്ത് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മസ്തിഷ്‌ക മരണം. വിനായക ഫിലിംസിന്റെ ബാനറലില്‍ അജിത് വിനായക നിര്‍മിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

മസ്തിഷ്‌ക മരണം എ ഫ്രാങ്കെന്‌ബൈറ്റിങ് ഓഫ് സൈമണ്‍സ് മെമ്മറീസ് എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. സിനിമയ്ക്ക് പേരിടുന്നതിലെ വെറൈറ്റി പുതിയ ചിത്രത്തിലും തുടരുകയാണ് കൃഷാന്ത്. ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടി രജിഷ വിജയന്റെ മേക്കോവര്‍ ആണ്. ഇതുവരെ കാണാത്ത അത്ര ബോള്‍ഡ് ലുക്കിലാണ് ചിത്രത്തില്‍ രജിഷയെത്തുന്നത്.

രജിഷയില്‍ നിന്ന് ഇതുപോലൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രജിഷയുടെ ലുക്കും സിനിമയുടെ മോഷന്‍ പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പോയ വര്‍ഷം രജിഷ അഭിനയിച്ച ബൈസണും കളങ്കാവലും കയ്യടി നേടിയ സിനിമകളായിരുന്നു. തമിഴ് ചിത്രം സര്‍ദാര്‍ 2, കാട്ടാളന്‍ തുടങ്ങിയവയാണ് രജിഷയുടേതായി അണിയറയിലുള്ളത്.

ആവാസവ്യൂഹം, പുരുഷ പ്രേതം തുടങ്ങിയ സിനിമകളൊരുക്കിയ കൃഷാന്തിന്റെ പുതിയ സിനിമയാണ് മസ്തിഷ്‌ക മരണം. സയന്‍സ് ഫിക്ഷന്‍ ആണ് സിനിമ. ജഗദീഷ്, സുരേഷ് കൃഷ്ണ, നിരഞ്ജ് മണിയന്‍പിള്ള, സഞ്ജു ശിവറാം, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, മനോജ് കാന, സിന്‍സ് ഷാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Rajisha Vijayan stuns with her bold look in Masthishka Maranam Motion Poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT