ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ ഗ്രൂപ്പില്‍! വനിതാ ടി20 ലോകകപ്പ്; മത്സര ക്രമം, സമയം, വേദി; എല്ലാം അറിയാം

ഇംഗ്ലണ്ടില്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍
Womens T20 World Cup
Womens T20 World Cupx
Updated on
2 min read

ദുബൈ: പുരുഷ ടി20 ലോകകപ്പിനു പിന്നാലെ അരങ്ങേറുന്ന വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ മത്സര ക്രമവും സമയവും വേദിയും പുറത്തിറക്കി ഐസിസി. ഇംഗ്ലണ്ടില്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.

12 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും. എഡ്ജ്ബാസ്റ്റണിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ അഞ്ചിന് വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്തും അരങ്ങേറും.

Womens T20 World Cup
ലക്ഷ്യം കന്നി രഞ്ജി കിരീടം; ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ മിന്നും തുടക്കമിട്ട് ജമ്മു കശ്മീര്‍

വനിതാ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ ഗ്രൂപ്പില്‍ വരുന്നതാണ് ശ്രദ്ധേയം. ഈ ഗ്രൂപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമുണ്ട്. ജൂണ്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ജൂണ്‍ 28നാണ് ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം.

ഗ്രൂപ്പ് എ: ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്.

ഗ്രൂപ്പ് ബി: വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്.

Womens T20 World Cup
പൊരുതിയത് സ്മൃതിയും ഹര്‍മന്‍പ്രീതും കഷ്‌വിയും മാത്രം; ഇന്ത്യന്‍ വനിതകളെ അനായാസം വീഴ്ത്തി

മത്സരക്രമം, വേദി, സമയം

ജൂണ്‍ 12: ഇംഗ്ലണ്ട്- ശ്രീലങ്ക, എഡ്ജ്ബാസ്റ്റണ്‍ - രാത്രി 11:00

ജൂണ്‍ 13: സ്‌കോട്‌ലന്‍ഡ്- അയര്‍ലന്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 03:00

ജൂണ്‍ 13: ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 07:00

ജൂണ്‍ 13: വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 01:00

ജൂണ്‍ 14: ബംഗ്ലാദേശ്- നെതര്‍ലന്‍ഡ്‌സ്, എഡ്ജ്ബാസ്റ്റണ്‍- വൈകീട്ട് 03:00

ജൂണ്‍ 14: ഇന്ത്യ- പാകിസ്ഥാന്‍, എഡ്ജ്ബാസ്റ്റണ്‍- വൈകീട്ട് 07:00

ജൂണ്‍ 16: ന്യൂസിലന്‍ഡ്- ശ്രീലങ്ക, ഹാംഷെയര്‍ ബൗള്‍- വൈകീട്ട് 07:00

ജൂണ്‍ 16: ഇംഗ്ലണ്ട്- അയര്‍ലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 11:00

ജൂണ്‍ 17: ഓസ്ട്രേലിയ- ബംഗ്ലാദേശ്, ഹെഡിങ്ലി- ഉച്ച കഴിഞ്ഞ് 03:00

ജൂണ്‍ 17: ഇന്ത്യ- നെതര്‍ലന്‍ഡ്സ്, ഹെഡിങ്‌ലി- രാത്രി 07:00

ജൂണ്‍ 17: ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍, എഡ്ജ്ബാസ്റ്റണ്‍- രാത്രി 11:00

ജൂണ്‍ 18: വെസ്റ്റ് ഇന്‍ഡീസ്- സ്‌കോട്‌ലന്‍ഡ്, ഹെഡിങ്‌ലി- രാത്രി 11:00

ജൂണ്‍ 19: ന്യൂസിലന്‍ഡ്- അയര്‍ലന്‍ഡ്, ഹാംഷെയര്‍ ബൗള്‍- രാത്രി 11:00

ജൂണ്‍ 20: ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ്, ഹാംഷെയര്‍ ബൗള്‍- ഉച്ചയ്ക്ക് 03:00

ജൂണ്‍ 20: പാകിസ്ഥാന്‍- ബംഗ്ലാദേശ്, ഹാംഷെയര്‍ ബൗള്‍- വൈകീട്ട് 07:00

ജൂണ്‍ 20: ഇംഗ്ലണ്ട്- സ്‌കോട്ലന്‍ഡ്, ഹെഡിങ്ലി- രാത്രി 11:00

ജൂണ്‍ 21: വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക, ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ട്- ഉച്ചകഴിഞ്ഞ് 03:00

ജൂണ്‍ 21: ദക്ഷിണാഫ്രിക്ക- ഇന്ത്യ, ഓള്‍ഡ് ട്രഫോര്‍ഡ്- വൈകീട്ട് 07:00

ജൂണ്‍ 23: ന്യൂസിലന്‍ഡ്- സ്‌കോട്‌ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 03:00

ജൂണ്‍ 23: ശ്രീലങ്ക- അയര്‍ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 07:00

ജൂണ്‍ 23: ഓസ്‌ട്രേലിയ- പാകിസ്ഥാന്‍, ഹെഡിങ്ലി- രാത്രി 11:00

ജൂണ്‍ 24: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്, ലോര്‍ഡ്‌സ്- രാത്രി 11:00

ജൂണ്‍ 25: ഇന്ത്യ- ബംഗ്ലാദേശ്, ഓള്‍ഡ് ട്രഫോര്‍ഡ്- രാത്രി 07:00

ജൂണ്‍ 25: ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ്, ബ്രിസ്റ്റോള്‍ കൗണ്ടി- രാത്രി 11:00

ജൂണ്‍ 26: ശ്രീലങ്ക- സ്‌കോട്‌ലന്‍ഡ്, ഓള്‍ഡ് ട്രഫോര്‍ഡ്- രാത്രി 11:00

ജൂണ്‍ 27: പാകിസ്ഥാന്‍- നെതര്‍ലന്‍ഡ്‌സ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 03:00

ജൂണ്‍ 27: വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ്, ബ്രിസ്റ്റോള്‍ കൗണ്ടി- വൈകീട്ട് 07:00

ജൂണ്‍ 27: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ദി ഓവല്‍- രാത്രി 11:00

ജൂണ്‍ 28: ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്, ലോര്‍ഡ്‌സ്- വൈകീട്ട് 03:00

ജൂണ്‍ 28: ഓസ്‌ട്രേലിയ- ഇന്ത്യ, ലോര്‍ഡ്‌സ്- വൈകീട്ട് 07:00

ജൂണ്‍ 30: സെമി ഫൈനല്‍ 1, ദി ഓവല്‍- വൈകീട്ട് 07:00

ജൂലൈ 2: സെമി ഫൈനല്‍ 2, ദി ഓവല്‍- രാത്രി 11:00

ജൂലൈ 5: ഫൈനല്‍, ലോര്‍ഡ്സ്- വൈകീട്ട് 07:00

Summary

Womens T20 World Cup schedule: Bangladesh will be slotted alongside India and Pakistan in an explosive Group 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com