Rajisha Vijayan 
Entertainment

'പറഞ്ഞത് മറന്നിട്ടില്ല; ഉത്തരമുണ്ട്, പക്ഷെ...'; ഐറ്റം ഡാന്‍സിനെക്കുറിച്ച് രജിഷ വിജയന്‍

റഞ്ഞത് മറന്നിട്ടില്ല. പക്ഷെ ഇത് ചെയ്യുന്നതിന് തക്കതായൊരു കാരണമുണ്ട്

സമകാലിക മലയാളം ഡെസ്ക്

മസ്തിഷ്‌ക മരണം എന്ന ചിത്രത്തിലെ രജിഷ വിജയന്റെ ഡാന്‍സ് നമ്പര്‍ വൈറലായി മാറിയിരുന്നു. രജിഷയുടെ മേക്കോവറും ഡാന്‍സുമൊക്കെ കയ്യടി നേടിയെങ്കിലും ചിലര്‍ താരത്തെ അവഹേളിക്കുകയും ചെയ്തു. നേരത്തെ താന്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞത് കുത്തിപ്പൊക്കിയായിരുന്നു പരിഹാസം. ഇതേക്കുറിച്ച് രജിഷ പ്രതികരിക്കുകയാണ്.

പറഞ്ഞത് മറന്നിട്ടില്ലെന്നാണ് രജിഷ പറയുന്നത്. എന്തുകൊണ്ടാണ് താന്‍ മസ്തിഷ്‌ക മരണത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതെന്ന് സിനിമ ഇറങ്ങുമ്പോള്‍ മനസിലാകുമെന്നാണ് രജിഷ പറയുന്നത്. ദ ഫോര്‍ത്ത് വാളിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ പ്രതികരണം.

''ആളുകളെ കുറ്റം പറയാനാകില്ല. ഞാനാണെങ്കിലും ആദ്യം ഒന്ന് പറഞ്ഞ് പിന്നീട് മറ്റൊന്ന് ചെയ്യുമ്പോള്‍ സംശയമുണ്ടാകും. ആ ഞെട്ടല്‍ ഞാന്‍ മനസിലാക്കുന്നു. പക്ഷെ മനുഷ്യര്‍ എല്ലായിപ്പോഴും ഇവോള്‍വ് ചെയ്യുന്നവരാണ്. മാറ്റമാണ് മാറാത്തതായുള്ളതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാറി ചിന്തിക്കാനുള്ള സാധ്യത മനുഷ്യര്‍ക്കുണ്ട്'' രജിഷ പറയുന്നു.

''ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്ന ആളായിരുന്നു. പക്ഷെ അപ്പോഴും ഞാന്‍ പറഞ്ഞിരുന്നു, കഥാപാത്രത്തിനായി എക്‌സ്ട്രാ എഫേര്‍ട്ട് എടുക്കേണ്ടതായി വന്നാല്‍ ഞാനത് ചെയ്യുമെന്ന്. കൃഷാന്ദ് എന്നെ കണ്‍വിന്‍സ് ചെയ്തു. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നവര്‍ക്ക് ഭയങ്കര കണ്‍ഫ്യൂസിങ് ആയിരിക്കും അദ്ദേഹത്തിന്റെ സിനിമയില്‍ ഇങ്ങനൊരു പാട്ടു വരുന്നത് എങ്ങനെയാണെന്ന്.''

''ഞാന്‍ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് സിനിമ സംസാരിക്കുന്നതാണ്. മസ്തിഷ്‌ക മരണം കാണുമ്പോള്‍ എന്തിനാണ് ഇതുപോലൊരു രംഗം സിനിമയിലുള്ളതെന്ന ഉത്തരം ലഭിക്കും. സിനിമ കാണുന്നതോടെ എനിക്ക് കുറേക്കൂടെ നന്നായി മറുപടി നല്‍കാനാകും. പറഞ്ഞത് മറന്നിട്ടില്ല. പക്ഷെ ഇത് ചെയ്യുന്നതിന് തക്കതായൊരു കാരണമുണ്ട്. സിനിമ പുറത്തിറങ്ങിയ ശേഷം കുറേക്കൂടി നന്നായി സംസാരിക്കാനാകുമെന്ന് തോന്നുന്നു'' എന്നും താരം പറയുന്നു.

Rajisha Vijayan on doing item song in Masthishka Maranam. Says she remembers what she said earlier.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: സഭാ കവാടത്തില്‍ രണ്ട് എംഎല്‍എമാര്‍ സത്യഗ്രഹ സമരത്തില്‍; ഹൈക്കോടതിക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി

ബാങ്ക് പണിമുടക്ക്: പണമിടപാടുകളില്‍ തടസം നേരിടും, ബാധിക്കുന്നത് ഈ സേവനങ്ങളെ

റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധി 'പട്ക' ധരിച്ചില്ല, രാഷ്ട്രപതി രണ്ട് തവണ ഓര്‍മിപ്പിച്ചു; ആരോപണവുമായി ബിജെപി

ഐക്യം പാളിയത് സംവരണ വിഷയത്തില്‍?; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ 25 പേരും ഐക്യ നീക്കത്തെ എതിര്‍ത്തു, റിപ്പോര്‍ട്ട്

രാവിലെ തന്നെ പൊറോട്ടയോ! ഇക്കാര്യങ്ങൾ ഒന്ന് അറിഞ്ഞു വെച്ചോളൂ

SCROLL FOR NEXT