ഫോട്ടോ; ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ രാജ്കുമാർ റാവുവും പത്രലേഖയും വിവാഹിതരാവുന്നു, കല്യാണം അടുത്ത ആഴ്ചയെന്ന് റിപ്പോർട്ട്

നവംബർ 10, 11, 12 തീയതികളിൽ ആയിരിക്കും ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ വീണ്ടും വിവാഹനാളുകൾ വരികയാണ്. നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരാവുന്നു എന്നതാണ് പുതിയ വാർത്ത. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈ മാസം വിവാഹമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ വിവാഹിരാകുന്നുവെന്ന കാര്യം പത്രലേഖയോ രാജ്‍കുമാര്‍ റാവുവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആറു വർഷത്തെ പ്രണയം

നവംബർ 10, 11, 12 തീയതികളിൽ ആയിരിക്കും ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. വളരെ ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍ എന്നുമാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളോട് വിവാഹത്തെക്കുറിച്ച് അറിയിച്ചതായും പറയുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. രാജ്കുമാർ റാവുവും പത്രലേഖയും ആറ് വർഷമായി പ്രണയത്തിലാണ്. ഒന്നിച്ചുള്ള നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബോളിവുഡിലെ മികച്ച പ്രണയജോഡികളായാണ് ഇരുവരേയും വിലയിരുത്തുന്നത്. 

ബോളിവുഡിൽ ഇനി കല്യാണ നാളുകൾ

രാജ്കുമാർ റാവുവിനേയും പത്രലേഖയേയും കൂടാതെ ബോളിവുഡിലെ രണ്ട് പ്രണയജോഡികൾ കൂടി വിവാഹത്തിന് ഒരുങ്ങുന്നുണ്ട്. രൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വിക്കി കൗശാലും കത്രീന കൈഫും ഈ വർഷം തന്നെ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

രാജ്കുമാര്‍ റാവുവിന്റെ നായികയായി സിറ്റി ലൈറ്റ്‌സിലൂടെയാണ് പത്രലേഖ സിനിമയിലേക്ക് അരങ്ങേറുന്നത്. ഹം ദോ ഹമാരേ ദോയെന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. രാജ്‍കുമാര്‍ റാവു നായകനായ ചിത്രം നിര്‍മിച്ചിരിക്കുന്നത്  ദിനേശ് വിജൻ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT