Rakhi Sawant വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വിദ്യാർഥികളെ ഉപദ്രവിക്കുന്നവരോടാണ്, നിന്റെയൊക്കെ മുഖത്തേക്ക് ഞാനിത് എറിയും'; സാനിറ്ററി പാഡുമായി രാഖി സാവന്ത്, പ്രതിഷേധം വൈറൽ

രാഖിയുടെ പ്രതിഷേധം ജെൻ സി കുട്ടികളും ഏറ്റെടുത്തിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വേറിട്ട രീതിയിൽ തന്റെ നിലപാടുകൾ പറഞ്ഞ് സോഷ്യൽ മീഡിയയെ എപ്പോഴും അമ്പരപ്പിക്കാറും ചിരിപ്പിക്കാറുമുള്ള നടിയാണ് രാഖി സാവന്ത്. പ്രതിഷേധങ്ങളിൽ പോലും രാഖി വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുക്കാറ്. നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ കടുത്ത രീതിയിലാണ് രാഖി പ്രതികരിച്ചിരിക്കുന്നത്.

ചുവപ്പ് നിറത്തിലെ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു രാഖിയുടെ പ്രതിഷേധം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടി ചുവപ്പ് നിറം പുരട്ടിയ ഒരു സാനിറ്ററി പാഡ് പുറത്തെടുക്കുകയും വിദ്യാർഥികളെ മർദിക്കുന്നവർക്ക് നേരെ പ്രതിഷേധ സൂചനയായി താൻ ഉപയോഗിച്ച സാനിറ്ററി പാഡ് എറിയുമെന്നും അവർ പറഞ്ഞു. അതോടൊപ്പം നിലവിലെ സർക്കാരിന് വോട്ട് നൽകിയതിൽ ഖേദമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

"വിദ്യാർഥികളെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് നേരെ ഞാൻ ഇത് എറിയും. നിങ്ങൾ രാജിവയ്ക്കണം. നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ, രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ...രാജി വച്ചേ മതിയാകൂ. ഞാൻ എന്റെ വോട്ട് നൽകിയതാണ്, ഇത് ഞാൻ വിദ്യാർഥികളെ മർദിച്ചവരുടെ മുഖത്തേക്ക് എറിയും".- രാഖി പറഞ്ഞു.

പ്രതിഷേധത്തിനായി പഞ്ചാബിൽ നിന്നും ബിഹാറിൽ നിന്നും ആളുകൾ എത്തിയത് അധികാരികളെ ഭയപ്പെടുത്തിയെന്ന് അവർ പറഞ്ഞു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ രൂക്ഷമായി വിമർശിച്ച രാഖി, നേതാക്കളെ അധികാരത്തിലേറ്റാനും താഴെയിറക്കാനും ജനങ്ങൾക്ക് പരമാധികാരമുണ്ടെന്നും പറഞ്ഞു.

അതേസമയം രാഖിയുടെ പ്രതിഷേധം ജെൻ സി കുട്ടികളും ഏറ്റെടുത്തിരിക്കുകയാണ്. "രാഖി സാവന്തിനെ പ്രധാന മന്ത്രിയാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം', "രാഖിജി നീ എവിടെയാണ്? ഞങ്ങൾക്ക് നിന്നെ വേണം എന്നൊക്കെയാണ് രാഖി സാവന്തിന്റെ വിഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

'ഞാൻ വേഗം വരാം, എനിക്ക് ഒരു കോൺട്രാക്റ്റ് ഉണ്ട്, അതിന്റെ ഷൂട്ടിങ് നടക്കുകയാണ്, അത് പൂർത്തിയായിക്കഴിഞ്ഞാൽ ഞാൻ നിങ്ങൾക്കൊപ്പം ചേരും'- എന്നാണ് രാഖി ഒരു കമന്റിന് മറുപടി നൽകിയത്. 'മോദിജി നിങ്ങൾക്കെന്താണ് പറ്റിയത് ?. നിങ്ങൾ കുട്ടികളുടെ മേൽ ലാത്തി ചാർജ് നടത്തുന്നു, നിങ്ങൾക്ക് അല്പം പോലും ദയയും ഇല്ലേ ?. കസേര കൊണ്ട് നിങ്ങൾ എന്ത് ചെയ്യും ?. നിങ്ങൾ എന്താണ് ചെയ്യുന്നത് മോദിജി ?'.- എന്നും ഒരു വിഡിയോ പങ്കുവച്ച് രാഖി ചോദിച്ചു.

Rakhi Sawant slams police action during Delhi student protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമല ഇന്റര്‍നാഷണല്‍ വിട്ടോ?; എത്രകാലമായി നിങ്ങള്‍ നോക്കുന്നു?, കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാന്‍ ശ്രമം'

ഒറ്റ തവണ അടച്ചാല്‍ മതി, മരണം വരെ പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ സ്‌കീം

'ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയില്ല എന്നല്ലേ പറഞ്ഞത്'; പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍

വില 7.40 ലക്ഷം രൂപ മുതല്‍, കരുത്തുറ്റ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍; പുതിയ ബ്രെസ്സ വിപണിയില്‍, വിശദാംശങ്ങള്‍

'ഞാന്‍ വര്‍ഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം എന്തടിസ്ഥാനത്തില്‍?; യുഡിഎഫ് നടത്തുന്നത് സംഘപരിവാര്‍ സേവ'