ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, ജെന്‍-സികളെയോർത്ത് അഭിമാനിക്കുന്നു; മക്കളെ നിങ്ങളെപ്പോലെ വളര്‍ത്തണം: ജ്യോതിക

ഞങ്ങളെ ഭയരഹിതരാക്കിയതിന് നന്ദി
Jyothika
Jyothika
Updated on
1 min read

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി തലമുറയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നാണ് ജ്യോതിക പറയുന്നത്. തങ്ങളിലെ ഭയം ഇല്ലാതാക്കിയതിന് യുവതലമുറയോട് നന്ദി പറയുന്നതായും ജ്യോതിക സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. നീറ്റ് പരീക്ഷാക്രമക്കേടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് രാജ്യത്തുടനീളം പിന്തുണയേറുകയാണ്.

''ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക. രാജിവെക്കുക. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ്. ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പം നില്‍ക്കുന്നു. ഞാന്‍ ജനാധിപത്യ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു. ഞാന്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനൊപ്പം നില്‍ക്കുന്നു'' എന്നാണ് ജ്യോതിക പറയുന്നത്.

''സോനം വാങ്ചുക്, അഭിജീത് ദീപ്‌കെ, സൗദരവ് ദാസ്, അമ്മമാരെന്ന നിലയില്‍ ഞങ്ങളുടെ മക്കളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു. മറയില്ലാതെ സംസാരിക്കുന്ന ജെന്‍സികളെയോര്‍ത്ത് അഭിമാനിക്കുന്നു. നമ്മളൊരുമിച്ചാണ് ഇന്ത്യയെന്ന് നിങ്ങള്‍ തെളിയിച്ചു. സമ്മര്‍ദ്ധത്തെ തകര്‍ത്തുകളഞ്ഞതിന് നന്ദി. ഞങ്ങളെ ഭയരഹിതരാക്കിയതിന് നന്ദി'' എന്നും ജ്യോതിക പറയുന്നു.

സിനിമാ ലോകത്ത് നിന്നടക്കം വലിയ പിന്തുണയാണ് വിദ്യാര്‍ത്ഥി സമരത്തിന് ലഭിക്കുന്നത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവിന തോമസ്, പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, നസ്ലന്‍, കുഞ്ചാക്കോ ബോബന്‍,നിഖില വിമല്‍ തുടങ്ങിയ താരങ്ങള്‍ പിന്തുണയുമായെത്തി. ബോളിവുഡിലേയും തമിഴിലേയും മലയാളത്തിലേയും നിരവധി താരങ്ങള്‍ സമരത്തിന് പിന്തുണുമായി തെരുവിലിറങ്ങിയിരുന്നു.

Jyothika
'365 ഡെയ്‌സ് ഓഫ് ലൈഫ്'; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ
Jyothika
'ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രമേ കണ്ടുള്ളൂ'; വെെറല്‍ സമരചിത്രം അനുകരിച്ച് നവ്യ; 'മുക്കിയിട്ടും' വിടാതെ ആരാധകർ
Jyothika
സിജെപിക്ക് പിന്തുണ അറിയിച്ച് പ്രതിഷേധം; നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞു; വേദിയില്‍ നിന്ന് ഇറക്കിവിട്ടു
Summary

Jyothika comes in support of CJP Protest. Asks Dhramendra Pradhan to resign.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com